ജില്ലാതല ഹജ്ജ് പഠനക്യാമ്പ് നാളെ കിണാശ്ശേരിയില്‍

Posted on: June 1, 2013 6:00 am | Last updated: June 1, 2013 at 8:36 am
SHARE

കോഴിക്കോട്: ഹജ്ജ് യാത്രക്ക് തയ്യാറെടുത്തവര്‍ക്കായി സംഘടിപ്പിക്കുന്ന ജില്ലാതല ഹജ്ജ് പഠനക്യാമ്പ് നാളെ നടക്കും. കിണാശ്ശേരി മര്‍കസ് ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ ക്യാമ്പസില്‍ രാവിലെ പത്ത് മണി മുതല്‍ വൈകീട്ട് മൂന്ന് വരെയാണ് ക്യാമ്പ്. പ്രശസ്ത ഹജ്ജ് ട്രെയിനര്‍മാരായ കെ ടി മുഹമ്മദ് ബഷീര്‍ അഹ്‌സനി, സുലൈമാന്‍ സഖാഫി തുടങ്ങിയവര്‍ സംബന്ധിക്കും. കിണാശ്ശേരി യൂനിറ്റ് എസ് വൈ എസ്, മഹല്ല് ജമാഅത്ത് കമ്മിറ്റി എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് ക്യാമ്പ്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പ്രത്യേക സൗകര്യമേര്‍പ്പെടുത്തിയിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍:7293786313, 9605005313.