സിപിഎം എറണാംകുളം ജില്ലാ സെക്രട്ടറിയേറ്റ് ഇന്ന്

Posted on: May 29, 2013 9:00 am | Last updated: May 29, 2013 at 1:12 pm
SHARE

കൊച്ചി: സിപിഎം എറണാംകുളം ജില്ലാ സെക്രട്ടറിയേറ്റ് ഇന്ന് ചേരും.പോളിറ്റ് ബ്യൂറോ അംഗം കൊടിയേരി ബാലകൃഷ്ണന്റെ നേതൃത്വത്തിലായിരിക്കും യോഗം. ബോള്‍ഗാട്ടി ഭൂമി പ്രശ്‌നമായിരിക്കും പ്രധാന ചര്‍ച്ചാ വിഷയം. ബോള്‍ഗാട്ടിയിലെ പോള്‍ട്രസ്റ്റ് ഭൂമി എം.എ യൂസഫലിക്ക് നല്‍കിയതിന് സിപിഎം എറണാംകുളം ജില്ലാ കമ്മിറ്റി രംഗത്തെത്തിയിരുന്നു. അതേസമയം യൂസഫലിക്ക് അനൂകൂലമായ നിലപാടാണ് വിഎസ് അച്യുതാനന്ദന്‍ സ്വീകരിച്ചത്. ഈ വിഷയത്തില്‍ പാര്‍ട്ടി സ്വീകരിക്കേണ്ട നിലപാടുകള്‍ യോഗത്തില്‍ ചര്‍ച്ച ചെയ്‌തേക്കും.