സ്വലാത്ത് മജ്‌ലിസും അജ്മീര്‍ ആണ്ട് നേര്‍ച്ചയും

Posted on: May 28, 2013 6:00 am | Last updated: May 28, 2013 at 6:16 pm
SHARE

തളിപ്പറമ്പ്: എസ് വൈ എസ് മേഖല സെന്ററില്‍ സ്വലാത്ത് മജ്‌ലിസും അജ്മീര്‍ ആണ്ട് നേര്‍ച്ചയും തയ്യല്‍ മെഷീന്‍ വിതരണവും നാളെ വൈകുന്നേരം നാല് മണി മുതല്‍ എസ് വൈ എസ് മേഖലാ സെന്ററില്‍ നടക്കും.
അജ്മീര്‍ നേര്‍ച്ചയില്‍ സയ്യിദ് ആറ്റക്കോയതങ്ങള്‍ അല്‍ ബുഖാരിയും സ്വലാത്ത് മജ്‌ലിസിന് സയ്യിദ് അബ്ദുറഹ്മാന്‍ ഇമ്പിച്ചിക്കോയതങ്ങള്‍ അല്‍ ബുഖാരി (ബായാര്‍ തങ്ങള്‍) നേതൃത്വം നല്‍കും. കണ്ണൂര്‍ ജില്ലാ എസ് വൈ എസ് അബൂദാബി ഐ സി എഫിന്റെ വകയുള്ള തയ്യല്‍ മെഷീന്‍ ജെയിംസ് മാത്യു എം എല്‍ എ വിതരണം ചെയ്യും.