എ എ ഷൂക്കൂറിനെതിരെ എസ് എന്‍ ഡി പി നിയമനടപടിക്ക്

Posted on: May 27, 2013 5:25 pm | Last updated: May 27, 2013 at 5:26 pm

vellappally-natesanആലപ്പുഴ: ആലപ്പുഴ ഡി സി സി പ്രസിഡന്റ് എ എ ഷുക്കൂറിനെതിരെ നിയമനടപടി ആവശ്യപ്പെട്ട് എസ് എന്‍ ഡി പി യോഗം ഡയറക്ടര്‍ ബോര്‍ഡ് പ്രമേയം പാസ്സാക്കി. സമുദായ നേതാക്കള്‍ക്കെതിരെ  ആലപ്പുഴ ഡി സി സി പാസാക്കിയ പ്രമേയം തള്ളിക്കൊണ്ടാണ് എന്‍ എസ് എസ് നടപടി.

സമുദായ നേതാക്കള്‍ക്കെതിരായ ഷുക്കൂറിന്റെ പ്രസ്താവനക്ക് പിന്നില്‍ ചെന്നിത്തല ഉണ്ടെന്ന് കരുതുന്നില്ലെന്ന് എസ് എന്‍ ഡി പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.

ബോര്‍ഡ്, കോര്‍പറേഷന്‍ അംഗങ്ങള്‍ രാജിക്കത്ത് വെള്ളാപ്പള്ളി നടേശനു കൈമാറി. ഇത് സംബന്ധിച്ച് ജന. സെക്രട്ടറി അന്തിമ തീരുമാനം എടുക്കും.