Connect with us

Gulf

'വിമോചനസമരം നവോത്ഥാനസ്വപ്‌നങ്ങളെ അട്ടിമറിച്ചു'

Published

|

Last Updated

അബുദാബി: നവോഥാന സ്വപ്‌നങ്ങളെ സാക്ഷാത്കരിക്കുന്നതിനുവേണ്ടി നേതൃത്വം കൊടുത്ത സര്‍ക്കാരിനെതിരെ 1959 ല്‍ നടന്ന വിമോചനസമരം ഹീനവും പ്രതിലോമകരവുമായ ജനമുന്നേറ്റമായിരുന്നുവെന്ന് പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാനകമ്മിറ്റി അംഗം പ്രൊഫ. എം എം നാരായണന്‍ അഭിപ്രായപ്പെട്ടു.
അബുദാബി ശക്തി തിയറ്റേഴ്‌സിന്റെ ആഭിമുഖ്യത്തില്‍ കേരള സോഷ്യല്‍ സെന്ററില്‍ പ്രത്യേകം സജ്ജമാക്കിയ എം ആര്‍ സോമന്‍ നഗറില്‍ നവോഥാനത്തിന്റെ വര്‍ത്തമാനം എന്ന വിഷയത്തെ ആസ്പദമാക്കി സംഘടിപ്പിച്ച സംവാദത്തില്‍ വിഷയം അവതരിപ്പിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
പത്തൊന്‍പതാം നൂറ്റാണ്ടില്‍ ബംഗാളില്‍ രാജാറാം മോഹന്‍ റോയ് തുടങ്ങിവെച്ച നവോത്ഥാനസമരങ്ങളുടെ അലയൊലികള്‍ കേരളത്തിലെത്തിയത് ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യത്തിലാണ് അതുകൊണ്ടു തന്നെ കേരളനവോത്ഥാനത്തിന്റെ പ്രത്യേകത ദേശീയപ്രസ്ഥാനവുമായി കൂട്ടിയോജിപ്പിക്കപ്പെട്ടു.
ഇന്ന് കേരളത്തില്‍ വളര്‍ന്നു വരുന്ന ജാതീയതയും വര്‍ഗ്ഗീയതയും നവോത്ഥാനമുന്നേറ്റത്തിനു മുമ്പുണ്ടായിരുന്ന രീതിയിലുള്ളതല്ല വര്‍ത്തമാനകാല ജാതീയതയും വര്‍ഗ്ഗീയതയും മൂലധന താത്പര്യങ്ങളെ സംരക്ഷിക്കാനുള്ളതാണ് ഇതിനു മത വിശ്വാസങ്ങളുമായി യാതൊരു ബന്ധവുമില്ല ഇത് പുതിയ മൂലധന വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട് കിടക്കുന്നു. കൊടുക്കുന്നതിന്റെ ആനന്ദത്തെ കുറിച്ചെഴുതിയ മാതാ അമൃതാനന്ദമയി തന്റെ ആശുപത്രിയിലെ നേഴ്‌സുമാരെ ഗുണ്ടകളെ വിട്ട് അടി കൊടുക്കുന്നതിന്റെ ആനന്ദം അനുഭവിക്കുകയാണ്
മൂലധനശക്തികളെ പരിരക്ഷിക്കുന്ന ഐഡിയോളജിയായി ജാതീയതയും വര്‍ഗ്ഗീയതയും മാറി ആദ്യകാലത്ത് ജാതീയയതയ്ക്കുള്ള സമരം ജന്‍മിത്വത്തിനെതിരെയുള്ള സമരമാക്കി മാറ്റിയെങ്കില്‍ ഇന്ന് ജാതീയതയ്ക്കും വര്‍ഗ്ഗീയതയ്ക്കുമെതിരെയുള്ള സമരം പുത്തന്‍ മൂലധനശക്തികള്‍ക്കെതിരെയുള്ള വര്‍ഗ്ഗസമരവുമായി കണ്ണിചേര്‍ക്കേണ്ടതുണ്ട് പ്രമുഖ സാഹിത്യ നിരൂപകന്‍ കൂടിയയ പ്രൊഫ എം എം നാരായണന്‍ തുടര്‍ന്നു പറഞ്ഞു
അബുദാബി ശക്തി തിയറ്റേഴ്‌സ് പ്രസിഡന്റ് എ കെ ബീരാന്‍ കുട്ടി അധ്യക്ഷത വഹിച്ചു. സാഹിത്യകാരന്‍ എ എച്ച് തൃത്താല, ജയേഷ് നിലമ്പൂര്‍, രൂപേഷ് നന്ദിയും പറഞ്ഞു