Eranakulam
കൊച്ചിയില്‍ ലുലു മാള്‍ നിര്‍മിച്ചത് നിയമം ലംഘിച്ചെന്ന് സി പി എം
കൊച്ചി: കൊച്ചി ഇടപ്പള്ളിയില്‍ എം കെ ഗ്രൂപ്പ് ലുലു മാള്‍ നിര്‍മിച്ചത് നിയമം ലംഘിച്ചെന്ന് സി പി എം. റോഡ് കൈയേറിയാണ് മാളിന് പാര്‍ക്കിംഗ് സ്ഥലം ഉണ്ടാക്കിയതെന്ന് സി പി എം ജില്ലാ സെക്രട്ടറി ദിനേശ് മണി പറഞ്ഞു. രണ്ട് ദേശീയ പാത സംഗമിക്കുന്ന സ്ഥലത്ത് ഇത്തരം സമുച്ചയങ്ങള്‍ക്ക് ലോകത്തൊരിടത്തും അനുമതി കിട്ടിയിട്ടില്ല. ഇടപ്പള്ളിയില്‍ ഫ്‌ളയ് ഓവര്‍ നിര്‍മിക്കാനുള്ള ചെലവ് എം കെ ഗ്രൂപ്പ് വഹിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.







