ഇന്ത്യ ഇന്ന് ബഹ്‌റൈനെതിരെ

Posted on: May 14, 2013 6:00 am | Last updated: May 14, 2013 at 7:06 am
SHARE

മനാമ: ഇന്ത്യയുടെ വനിതാ ഫുട്‌ബോള്‍ ടീം ബഹ്‌റൈനെതിരെ ഇന്ന് ആദ്യ സൗഹൃദ മത്സരത്തിനിറങ്ങും. രണ്ടാം മത്സരം 16ന്. ഫലസ്തീനില്‍ നടക്കുന്ന എ എഫ് സി ഏഷ്യാ കപ്പ് യോഗ്യതാ റൗണ്ടിനുള്ള പരിശീലന മത്സരമാണിത്. 23 അംഗ ഇന്ത്യന്‍ സംഘം ഞായര്‍ രാത്രിയോടെ ഇവിടെയെത്തി. പൂനെയില്‍ ഒരു മാസം നീണ്ട ക്യാമ്പിന് ശേഷമാണ് മനാമയിലെത്തിയത്. സാഫ് കപ്പ് ചാമ്പ്യന്‍മാരായ ഇന്ത്യ 21ന് മ്യാന്‍മറിനെ നേരിട്ടുകൊണ്ട് യോഗ്യതാ റൗണ്ട് തുടങ്ങും. 23ന് ചൈനീസ് തായ്‌പേയ്, 25ന് ഫലസ്തീന്‍ ടീമുകളെ ഗ്രൂപ്പ് ഡിയില്‍ നേരിടും. ബഹ്‌റൈനെതിരെ മികച്ച പ്രകടനം കാഴ്ചവെക്കും. യോഗ്യതാ റൗണ്ടിന് മുന്നോടിയായി ഇത്തരമൊരു അവസരം ലഭിച്ചത് പരമാവധി ഗുണകരമാക്കാന്‍ ശ്രമിക്കുമെന്നും ദേശീയ ടീം കോച്ച് അനദി ബറുവ പറഞ്ഞു. ഗോള്‍കീപ്പിംഗ് കോച്ച് ചിന്ത്ര ഗംഗാധരനും ആത്മവിശ്വാസത്തിലാണ്. അവസാമായി ബഹ്‌റൈനില്‍ കളിച്ചത് 2011ലാണ്. മൂന്ന് മത്സര പരമ്പര 2-1ന് ജയിച്ചിരുന്നു. ഇത്തവണയും ജയം ആവര്‍ത്തിക്കും – ചിത്ര പറഞ്ഞു. പൂനെയില്‍ കഠിനാധ്വാനം ചെയ്ത്, യോഗ്യതാ റൗണ്ടിന് ഒരുങ്ങിയ ടീം പരിശീലന മത്സരത്തില്‍ തിളങ്ങുക തന്നെ ചെയ്യുമെന്ന് ക്യാപ്റ്റന്‍ ടുലി ഗൂന്‍ പറഞ്ഞു.
സ്‌ക്വാഡ്: ഗോള്‍കീപ്പര്‍മാര്‍ – ഒക്രം റോഷിണി ദേവി, തികിന സമല്‍, ഉഷറാണി ദാസ്; പ്രതിരോധനിര- ആഷെം റോമി ദേവി, ആശാലതാ ദേവി, സുപ്രവ സമല്‍, രാധാറാണി ദേവി, ടുലി ഗൂന്‍, ലാക ഫുതിഭൂട്ടിയ, അന്‍ഷ; മധ്യനിര-യുമ്‌നം കമലദേവി, യുമ്‌ലെംബം പ്രേമിദേവി, സുപ്രിയ റൗത്ര, അമൂല്യകമല്‍, ദാംഗ്മെ ഗ്രേസ്, ഓയിനം ബെംബെം ദേവി, സസ്മിത മാലിക്ക്, പരോമിത സിത്; മുന്നേറ്റനിര- ഇറോം പരമേശ്വരി ദേവി, സലാം റിനറോയ് ദേവി, ജ്യോതി ആന്‍ ബുറെത്, ഗാംഗോം ബാലദേവി, പിങ്കി ബോംപാല്‍ മഗര്‍; കോച്ച്-അനദി ബുറുവ; അസിസ്റ്റന്റ്‌കോച്ച്-സുരമല ചാനു; ഗോള്‍കീപ്പിംഗ് കോച്ച്-ചിത്ര ഗംഗാധരന്‍, ഫിസിയോ-ഡിംപിള്‍ ജിതേഷ് മനിയാര്‍.

LEAVE A REPLY

Please enter your comment!
Please enter your name here