Connect with us

Science

പുഴുക്കളെയും കീടങ്ങളെയും ആഹാരമാക്കണം: യു എന്‍

Published

|

Last Updated

വാഷിംഗ്ടണ്‍: ആഗോള ഭക്ഷ്യ ക്ഷാമവും പോഷകാഹാരക്കുറവും പരിഹരിക്കാന്‍ പുഴുക്കളെയും കീടങ്ങളെയും തിന്നാല്‍ മതിയെന്ന് ഐക്യരാഷ്ട്ര സഭ. ഐക്യരാഷ്ട്ര സഭയുടെ ഫുഡ് ആന്‍ഡ് അഗ്രിക്കള്‍ച്ചര്‍ ഓര്‍ഗനൈസേഷനാണ് ഇതുസംബന്ധിച്ച പ്രസ്താവന ഇറക്കിയത്.

ലോകത്തെ ഇരുനൂറ് കോടിയിലധികം ജനങ്ങള്‍ പുഴുക്കളെയും കീടങ്ങളെയും ആഹാരമാക്കുന്നുണ്ടെന്നും ഈ ഭക്ഷണ രീതി ജനകീയമായാല്‍ ലോകത്ത് ഭക്ഷ്യക്ഷാമം ഉണ്ടാകില്ലെന്നുമാണ് യു എന്നിന്റെ പുതിയ കണ്ടെത്തല്‍. പ്രാണികളും പുഴുക്കളും പരിസ്ഥിതിയില്‍ സുലഭമാണെന്നും പ്രത്യുത്പാദന ശേഷി കൂടിയവയാണെന്നും യു എന്‍ വക്താക്കള്‍ അറിയിച്ചു. ഇവയെ എങ്ങനെ വീട്ടില്‍ വളര്‍ത്താമെന്ന് യു എന്‍ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. 100 ഗ്രാം ആട്ടിറച്ചിയിലുള്ളതിനേക്കാള്‍ പ്രോട്ടീന്‍ 100 ഗ്രാം പൂന്പാറ്റയുെട ഇറച്ചിയിലുെണ്ടന്നാണ് യു എന്‍ കണ്ടെത്തല്‍.

അതേസമയം, പ്രാണികളെയും പുഴുക്കളെയും തിന്നുന്നതിന് പല മതങ്ങളിലും വിലക്കുള്ള സാഹചര്യത്തില്‍ യു എന്നിന്റെ ആഹ്വാനം വിവാദങ്ങള്‍ക്ക് കാരണമായേക്കും.