മെഡിക്കല്‍ കോളജില്‍ രോഗി മരിച്ച സംഭവം: നെഴ്‌സിന് സസ്‌പെന്‍ഷന്‍

Posted on: May 10, 2013 3:07 pm | Last updated: May 10, 2013 at 3:09 pm
SHARE

thankamകോഴിക്കോട്: മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ രക്തം മാറി നല്‍കിയതിനെ തുടര്‍ന്ന് രോഗി മരിച്ച സംഭവത്തില്‍ നഴ്‌സിനെ സസ്‌പെന്റ് ചെയ്തു. സംഭവത്തില്‍ നെഴ്‌സ് രക്തം മാറി നല്‍കിയതാണ് മരണ കാരണമായതെന്ന് ഉന്നതതല സമിതി കണ്ടെത്തിയ പശ്ചാത്തലത്തിലാണ് നടപടി.
കുറ്റിയില്‍ താഴം സ്വദേശി സി കെ തങ്കമാണ് രക്തം മാറി കയറ്റിയതിനെ തുടര്‍ന്ന് വ്യാഴാഴ്ച രാത്രി മരിച്ചത്. ഒ പോസിറ്റീവ് രക്തഗ്രൂപ്പുള്ള തങ്കത്തിന് നഴ്‌സ് എ നെഗറ്റീവ് ഗ്രൂപ്പിലുള്ള രക്തം മാറി നല്‍കുകയായിരുന്നു. തങ്കമ്മ എന്ന രോഗിക്ക് വേണ്ടി കരുതിയിരുന്ന രക്തമാണ് തങ്കത്തിന് നല്‍കിയത്.
സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്താന്‍ ആരോഗ്യവകുപ്പ് അഡീഷണല്‍ ഡയറക്ടറെ ചുമതലപ്പെടുത്തിയതായി മന്ത്രി വി എസ് ശിവകുമാര്‍ അറിയിച്ചു. തങ്കത്തിന്റെ കുടുംബത്തിന് സഹായം നല്‍കുന്ന കാര്യം മുഖ്യമന്ത്രിയുമായി ആലോചിച്ച് തീരുമാനിക്കുമെന്നും മന്ത്രി അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here