Techno
നോക്കിയ ആശ 501 ഇന്ത്യയിലെത്തി
ന്യൂഡല്‍ഹി: സ്മാര്‍ട്ട് ഫോണ്‍ ശ്രേണിയില്‍ നോക്കിയയുടെ പുതിയ മോഡലായ ആശ 501 ഇന്ത്യയിലെത്തി. ന്യൂഡല്‍ഹിയില്‍ നടന്ന ചടങ്ങിലാണ് ഇരട്ട സിം ഉഫയോഗിക്കാവുന്ന ആശ 501 പുറത്തിറക്കിയത്. ഫോണിന്റെ 2ജി വെര്‍ഷനാണ് ഇപ്പോള്‍ പുറത്തിറക്കിയിരിക്കുന്നത്. വൈകാതെ തന്നെ ത്രിജി വെര്‍ഷന്‍ ഇറക്കുമെന്ന് നോക്കിയ കേന്ദ്രങ്ങള്‍ വ്യക്തമാക്കി.
3.2 മെഗാപിക്‌സല്‍ ക്യാമറ, 4 ജി ബി ഇന്റേണല്‍ മെമ്മറി, മൂന്ന് ഇഞ്ച് ടെച്ച് സ്‌ക്രീന്‍, 17 മണിക്കൂര്‍ സംസാര സമയം, വൈ ഫൈ തുടങ്ങിയവയാണ് ആശ 501ന്റെ സവിശേഷതകള്‍. ചുവപ്പ്, മഞ്ഞ, പച്ച, വെള്ള, കറുപ്പ് നിറങ്ങളില്‍ ആശ ലഭ്യമാകും. 5300 രൂപയാണ് വില.







