കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആഹ്ലാദ പ്രകടനം നടത്തി

Posted on: May 9, 2013 6:00 am | Last updated: May 9, 2013 at 1:27 am
SHARE

വടകര: കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വിജയിച്ചതില്‍ ആഹ്ലാദം പ്രകടിപ്പിച്ച് ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രകടനം നടത്തി.
സതീശന്‍ കുരിയാടി, വി എസ് രഞ്ജിത്ത്കുമാര്‍, വി പി ദുല്‍ഖിഫില്‍, എ അബ്ദുല്‍ ഷഹനാസ്, സി ചന്ദ്രന്‍, കൂമുള്ളി രവീന്ദ്രന്‍, കോറോത്ത് ബാബു, പ്രബിന്‍ പാക്കയില്‍ നേതൃത്വം നല്‍കി.
കുറ്റിയാടി: കായക്കൊടി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രകടനം നടത്തി. ഒ പി മനോജന്‍, ഇ മോഹനകൃഷ്ണന്‍, ടി എം കുഞ്ഞമ്മദ്, റിയാസ് മാസ്റ്റര്‍, അര്‍ഷാദ് കോരങ്കോട്ട്, അനന്തന്‍ കിഴക്കയില്‍ നേതൃത്വം നല്‍കി.
പയ്യോളി: കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ടൗണില്‍ ആഹ്ലാദപ്രകടനം നടത്തി. മഠത്തില്‍ നാണുമാസ്റ്റര്‍, സബീഷ് കുന്നങ്കോത്ത്, കെ ടി വിനോദന്‍, വി പി സുധാകരന്‍, ബി ജയദേവന്‍, വടക്കയില്‍ ശഫീഖ്, സി കെ ഷഹനാസ്, മുജേഷ് ശാസ്ത്രി നേതൃത്വം നല്‍കി.

LEAVE A REPLY

Please enter your comment!
Please enter your name here