നൈജീരിയയില്‍ ബോകോ ഹറം ഗ്രൂപ്പിന്റെ ആക്രമണത്തില്‍ 55 മരണം

Posted on: May 8, 2013 11:00 am | Last updated: May 8, 2013 at 11:52 am
SHARE

NAIJEERIA1ബോര്‍നോ (നൈജീരിയ): വടക്കു പടിഞ്ഞാറന്‍ ബോര്‍നോയിലെ ചെറു നഗരമായ ബമയില്‍ നൈജീരിയന്‍ സായുധ സംഘടനയായ ബോകോ ഹറം നടത്തിയ ആക്രമണത്തില്‍ 55 പേര്‍ കൊല്ലപ്പെട്ടു. നഗരത്തിലെ ജയില്‍ ആക്രമിച്ച് തടവ് പുള്ളികളെ മോചിപ്പിക്കാന്‍ വേണ്ടി നടത്തിയ ആക്രമണത്തില്‍ 22 പൊലീസ് ഉദ്യോഗസ്ഥരും 14 ജയില്‍ ഉദ്യോഗസ്ഥരും രണ്ട് പട്ടാളക്കാരും നാല് സാധാരണക്കാരുമാണ് കൊല്ലപ്പെട്ടത്. ബോകോ ഹറമിന്റെ 13 അംഗങ്ങളും കൊല്ലപ്പെട്ടിട്ടുണ്ട്.

ഉദ്യോഗസ്ഥരെ കൊന്നൊടുക്കി നഗരത്തിലെ ജയിലില്‍ നിന്നും 105 തടവുകാരെയാണ് ബോകോ ഹറംമോചിപ്പിച്ചത്.സായുധരായ 200ഓളം ബോകോ ഹറം അംഗങ്ങള്‍ ബസ്സിലും ലോറിയിലുമായാണ് നഗരത്തിലെത്തിയത്. ഇവര്‍ ആദ്യം പട്ടാള ബാരക്കുകള്‍ക്ക് നേരെയും പിന്നീട് ഒരു പൊലീസ് സ്‌റ്റേഷന് നേരെയും ആക്രമണം നടത്തി. പിന്നീടാണ് നഗരത്തിലെ ജയിലിലേക്ക് എത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here