‘വരൂ, ഇന്ത്യയുടെ വൈവിധ്യ സൗന്ദര്യം കാണൂ’

Posted on: May 7, 2013 8:06 pm | Last updated: May 7, 2013 at 8:06 pm
SHARE

torisist indദുബൈ: ഇന്ത്യയുടെ വിനോദസഞ്ചാര വൈവിധ്യതകളിലേക്ക് ശ്രദ്ധ ക്ഷണിച്ച് വന്‍ പ്രചാരണം. അറേബ്യന്‍ ട്രാവല്‍ മാര്‍ക്കറ്റില്‍ ഉദ്ഘാടന ദിവസം ഏറ്റവും ശ്രദ്ധേയമായത് ‘ഇന്‍ക്രഡിബിള്‍ ഇന്ത്യ’യുടെ പ്രദര്‍ശനങ്ങളും വിവരണങ്ങളുമാണ്. വിദേശ വാര്‍ത്താലേഖരുടെയും ടൂര്‍ ഓപ്പറേറ്റര്‍മാരുടെയും മറ്റും സാന്നിധ്യം ഗുണകരമായി. കേന്ദ്ര വിനോദസഞ്ചാര മന്ത്രാലയം അഡീഷനല്‍ സെക്രട്ടറി ഗിരീഷ് ശങ്കറിന്റെ നേതൃത്വത്തിലുള്ള സംഘം ദുബൈയിലെത്തിയിരുന്നു.

ദുബൈ ഇന്ത്യ ടൂറിസത്തിന്റെ വെസ്റ്റ് ഏഷ്യ, ആഫ്രിക്ക റീജനല്‍ ഡറക്ടര്‍ വികാസ് റുസ്തഗിയാണ് ഇന്ത്യന്‍ ‘അത്ഭുതങ്ങള്‍’ വിശദീകരിച്ചത്.
കേരളം മുതല്‍ കശ്മീര്‍ വരെ അനന്ത വൈവിധ്യമാര്‍ന്ന കാഴ്ചകളാണ് വിനോദസഞ്ചാരികള്‍ക്ക് ഇന്ത്യയില്‍ ലഭ്യമാവുകയെന്ന് വികാസ് റുസ്തഗി പറഞ്ഞു. ഏത് കാലാവസ്ഥയിലും ഇന്ത്യയിലെത്താം. ഒരറ്റത്ത് അല്‍പം ചൂട് തോന്നുന്നുവെങ്കില്‍ മറ്റേ അറ്റത്ത് തണുപ്പായിരിക്കും. ഇന്ത്യയെ ആകമാനം ബന്ധിപ്പിക്കുന്ന റെയില്‍വേ യാത്രാ സൗകര്യം മറ്റൊരു രാജ്യത്തും കാണാനാകില്ല. മഹാരാഷ്ട്രയിലേക്കാണ് കഴിഞ്ഞ വര്‍ഷം കൂടുതല്‍ വിനോദസഞ്ചാരികള്‍ എത്തിയത്. 2012ല്‍ ഇന്ത്യയിലേക്ക് 63.1 ലക്ഷം ആളുകള്‍ എത്തി. പോയ വര്‍ഷത്തേക്കാള്‍ 18.5 ശതമാനം വര്‍ധനവ് രേഖപ്പെടുത്തി-റുസ്തഗി പറഞ്ഞു.
tourist indപാശ്ചാത്യ രാജ്യങ്ങളുമായി തുലനം ചെയ്യുമ്പോള്‍ ഇന്ത്യയില്‍ എത്തുന്നത് തുച്ഛമായ ആളുകളാണെന്ന് യു എ ഇ-ഇന്ത്യന്‍ സ്ഥാനപതി എം കെ ലോകേഷ് ചൂണ്ടിക്കാട്ടി.
ഇന്ത്യ അനേകം മനോഹാരിതകളുടെ നാടാണ്. കേരളത്തിന്റെ കായലുകള്‍ മുതല്‍ കശ്മീരിലെ തടാകങ്ങള്‍ വരെ സുന്ദരമായ കാഴ്ചകളാണ്. വരും കാലത്ത് വിനോദസഞ്ചാരികളുടെ എണ്ണം വര്‍ധിക്കും-എം കെ ലോകേഷ് അഭിപ്രായപ്പെട്ടു.
യു എ ഇ, സഊദി അറേബ്യ, ഒമാന്‍ എന്നിവിടങ്ങളില്‍ നിന്ന് മെഡിക്കല്‍ ടൂറിസ്റ്റുകള്‍ ധാരാളം എത്തുമെന്നാണ് പ്രതീക്ഷയെന്ന് ടൂറിസം അഡീഷണല്‍ സെക്രട്ടറി ഗിരീഷ് ശങ്കര്‍ പറഞ്ഞു.
ഇന്ത്യയിലെ ആഢംബര ട്രെയ്‌നുകളുടെ വീഡിയോ പ്രദര്‍ശനം നടന്നു.

 

LEAVE A REPLY

Please enter your comment!
Please enter your name here