ഇര്‍ശാദിയ്യ; സൗഹൃദ സംഗമം ഇന്ന്

Posted on: May 7, 2013 5:59 am | Last updated: May 7, 2013 at 2:52 pm
SHARE

കൊളത്തൂര്‍: ഇര്‍ശാദിയ്യ ഇരുപതാം വാര്‍ഷിക സമ്മേളനത്തിന്റെ ഭാഗമായി ഇന്ന് വൈകുന്നേരം ഏഴിന് സൗഹൃദ സംഗമം ഇര്‍ശാദിയ്യയില്‍ നടക്കും. മങ്കട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി ഉസ്മാന്‍ ഉദ്ഘാടനം നിര്‍വഹിക്കും. സയ്യിദ് കെ എച്ച് തങ്ങള്‍ പ്രാര്‍ഥന നിര്‍വഹിക്കും. വി സി പി നമ്പൂതിരി, ജോര്‍ജ് കൊളത്തൂര്‍, പി എസ് കെ ദാരിമി എടയൂര്‍, സി മുരളീധരന്‍, കെ രാജഗോപാലന്‍, പി ടി ഹംസ, വി പി മുഹമ്മദ് ഹനീഫ തുടങ്ങിയ മത രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുക്കും.