ആലപ്പുഴയും പകര്‍ച്ചവ്യാധി ഭീഷണിയില്‍

Posted on: May 7, 2013 10:48 am | Last updated: May 7, 2013 at 10:48 am
SHARE

ആലപ്പുഴ: വയനാട് ജില്ലക്ക് പുറമെ ആലപ്പുഴ ജില്ലയും പകര്‍ച്ചവ്യാധി ഭീഷണിയില്‍. ഇതുവരെ നാലുപേര്‍ക്ക് കുട്ടനാട്ടില്‍ കോളറസ്ഥിരീകരിച്ചു. മഞ്ഞപ്പിത്തവും ഡെങ്കിപ്പനിയും ജില്ലയിലെ ചില ഭാഗങ്ങളില്‍ പടര്‍ന്നു പിടിക്കുന്നുണ്ട്.

പുളിക്കുന്ന്, കാവാലം, വെളിയനാട, രാമങ്കരി എന്നീ പഞ്ചായത്തുകളിലാണ് ആലപ്പുഴ ജില്ലയില്‍ കോളറ സ്ഥിരീകരിച്ചത്. കൂടുതല്‍ പേര്‍ രോഗലക്ഷണങ്ങളുമായി ആശുപത്രികളില്‍ എത്തുന്നു.
വരള്‍ച്ച കടുത്തതോടെ ശുദ്ധജലത്തിന്റെ ലഭ്യത കുറഞ്ഞതാണ് പകര്‍ച്ചവ്യാധി പടരാന്‍ കാരണം.

LEAVE A REPLY

Please enter your comment!
Please enter your name here