Connect with us

Gulf

സ്മാര്‍ട്ട് ഫോണില്‍ ഐ ഫോണ്‍; ബ്രാന്‍ഡില്‍ നോക്കിയ

Published

|

Last Updated

ദുബൈ: യു എ ഇയില്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കപ്പെടുന്ന സ്മാര്‍ട്ട് ഫോണ്‍ ഐ ഫോണ്‍ 4 എസ്. ഏറ്റവും കൂടുതല്‍ വിറ്റുപോയത് നോക്കിയ കമ്പനിയുടെ ഹാന്‍ഡ് സെറ്റുകള്‍. ടെലികമ്യൂണിക്കേഷന്‍ റഗുലേറ്ററി അതോറിറ്റിയുടേതാണ് കണ്ടെത്തല്‍.
സ്മാര്‍ട്ട് ഫോണുകളില്‍ ഐ ഫോണ്‍ 5നെക്കാളും സാംസംഗ് എസ് 3 യെക്കാളും ആളുകള്‍ ഉപയോഗിക്കുന്നത് ഐ ഫോണ്‍ 4 എസാണ്. ബ്ലാക്ക് ബെറിയുടെ കൂട്ടത്തില്‍ ബോള്‍ഡ് 9900 ആണ് ഏറെ വിറ്റുപോയത്. ഓപ്പറേറ്റിംഗ് സിസ്റ്റംങ്ങളില്‍ കൂടുതല്‍ ഉപയോഗിക്കുന്നത് സിംബിയനാണ്. ഇതിന് 50 ശതമാനം കമ്പോള ഓഹരിയുണ്ട്. ഐ ഒ എസിന് 13.8 ഉം ബ്ലാക്ക് ബെറിക്ക് 10.7 ഉം ആന്‍ഡ്രോയിഡിന് 10.4 ഉം ശതമാനമാണ് ഉപഭോക്താക്കള്‍.
നോക്കിയ ഫോണിനാണ് ഇപ്പോഴും വില്‍പ്പന കൂടുതല്‍. 50 ശതമാനം ഓഹരി നേടിയെടുത്തു. സാംസംഗ് 10.7, ആപ്പിള്‍ 8.4, സോണി 1.5 എന്നിങ്ങനെ നിലകൊള്ളുന്നു. യു എ ഇയില്‍ ഏറ്റവും കൂടുതല്‍ പേര്‍ ഉപയോഗിക്കുന്ന മോഡല്‍ നോക്കിയ 1280. 3.6 ശതമാനം പേര്‍ ഉപയോഗിക്കുന്നു. ഐ ഫോണ്‍ 4 എസ് 2.93 ശതമാനത്തോടെ രണ്ടാം സ്ഥാനത്തുണ്ട്.

Latest