മര്‍ദനമേറ്റ പാക് തടവുകാരന്‍ മരിച്ചെന്ന് ഡോണ്‍ പത്രം

Posted on: May 4, 2013 7:22 pm | Last updated: May 4, 2013 at 7:22 pm
SHARE

dawnലാഹോര്‍: ജമ്മു കാശ്മീര്‍ ജയിലില്‍ ആക്രമണത്തിനിരയായ പാക് തടവുകാരന്‍ സനാഉല്ല മരിച്ചുവെന്ന് പാക് പത്രമായ ഡോണ്‍ റിപ്പോര്‍ട്ട് ചെയ്തു. പാക്കിസ്ഥാന്‍ ഹൈക്കമീഷനും ഇന്ത്യന്‍ ഹൈക്കമീഷനും സ്ഥിരീകരിച്ചിട്ടില്ലെന്ന് വ്യക്തമാക്കുന്ന റിപ്പോര്‍ട്ടില്‍ മരണവിവരം പത്രസമ്മേളനം വിളിച്ച് അധികൃതര്‍ ഉടന്‍ പ്രഖ്യാപിക്കുമെന്നും പറയുന്നുണ്ട്.
ചണ്ഡീഗഢിലെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന സനാഉല്ലയുടെ നില അതീവ ഗുരുതരമാണെന്ന റിപ്പോര്‍ട്ടുകള്‍ക്കിടയിലാണ് സനാഉല്ല മരിച്ചതായി പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.