ആറന്മുളയിലെ 232 ഏക്കര്‍ മിച്ചഭൂമി സര്‍ക്കാര്‍ ഏറ്റെടുത്തു

Posted on: May 4, 2013 5:58 pm | Last updated: May 5, 2013 at 7:27 am
SHARE

aranmula..

ഇടുക്കി: ആറന്മുളയില്‍ വിമാനത്താവള നിര്‍മാണത്തിനായി സ്വകാര്യ വ്യക്തി കൈമാറിയ മിച്ചഭൂമി സര്‍ക്കാര്‍ ഏറ്റെടുത്തു. എബ്രഹാം കലമ്മണ്ണ് എന്നയാള്‍ വിമാനത്താവള പദ്ധതി പ്രൊമോട്ടര്‍മാരായ കെ ജി എസ് ഗ്രൂപ്പിന് വിറ്റ 232 ഏക്കര്‍ ഭൂമിയാണ് സര്‍ക്കാര്‍ ഏറ്റെടുത്തത്. ഭൂമി ഏറ്റെടുത്തതായി പ്രഖ്യാപിച്ച് താലൂക്ക് ലാന്‍ഡ് ബോര്‍ഡ് ഉത്തരവ് പുറത്തിറങ്ങി. ഭൂപരിധി ലംഘിച്ചതിനാലാണ് നടപടി. ഭൂനിയമപ്രകാരം മിച്ചഭൂമി ഭൂരഹിതര്‍ക്ക് മാത്രമേ വിതരണം ചെയ്യാന്‍ പാടുള്ളൂ.