യു എസില്‍ വിമാനത്താവളത്തില്‍ വെടിവെപ്പ്: ഒരു മരണം

Posted on: May 3, 2013 7:15 am | Last updated: May 3, 2013 at 7:57 am
SHARE

huston_airport_shooting (1)വാഷിംഗ്ടണ്‍: ഹൂസ്റ്റണിലെ ജോര്‍ജ് ബുഷ് ഇന്റര്‍ കോണ്ടിനെന്റല്‍ വിമാനത്താവളത്തില്‍ അക്രമി സ്വയം വെടിവെച്ച് മരിച്ചു. പ്രാദേശി സമയം ഉച്ചതിരിഞ്ഞ് ഒന്നരയോടെയാണ് സംഭവം. ആദ്യം ടെര്‍മിനലിന്റെ മേല്‍ക്കൂരയിലേക്ക് വെടിയുതിര്‍ത്ത 30കാരന്‍ പിന്നീട് സ്വയം വെടിവെക്കുകയായിരുന്നു. അതേസമയം, ഇയാളെ സുരക്ഷാ ഉദ്യോഗസ്ഥര്‍ വെടിവെച്ച് വീഴ്ത്തിയതാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. വെടിവെപ്പില്‍ മറ്റു അനിഷ്ട സംഭവങ്ങളൊന്നും ഉണ്ടായിട്ടില്ല.

സംഭവത്തെ തുടര്‍ന്ന് അല്‍പ്പസമയം വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം നിര്‍ത്തിവെച്ചുവെങ്കിലും പിന്നീട് പുനഃരാരംഭിച്ചു.