തുടര്‍ച്ചയായ ആറാം ജയം; ചെന്നൈ മുന്നോട്ട്

Posted on: May 1, 2013 12:25 am | Last updated: May 1, 2013 at 12:31 am

dhoപൂനെ: പൂനെ വോറിയേഴ്‌സിനെ അവരുടെ തട്ടകത്തില്‍ തോല്‍പ്പിച്ച് ചെന്നൈ ഐ പി എല്‍ ആറാം സീസണില്‍ തുടര്‍ച്ചയായ ആറാം ജയം നേടി. 37 റണ്‍സിനാണ് ചെന്നൈയുടെ ജയം. ക്യാപ്റ്റന്‍ ധോണി, സുരേഷ് റെയ്‌ന എന്നിവരുടെ മികവില്‍ ചെന്നൈ 164 റണ്‍സെടുത്തു. മറുപടി ബാറ്റിംഗില്‍ പൂനെക്ക് 20 ഓവറില്‍ 9 വിക്കറ്റിന് 127 റണ്‍സെടുക്കാനെ സാധിച്ചുള്ളൂ. സുരേഷ് റെയ്‌ന 63ഉം ധോണി 45ഉം റണ്‍സ് നേടി. വെറും 14 പന്തിലാണ് ധോണി 45 റണ്‍സ് നേടിയത്. ധോണിയാണ് മാന്‍ ഓഫ് ദി മാച്ച്. തുക്കത്തില്‍ മികച്ച പ്രകടനം കാഴ്ച്ചവെച്ച പൂനെ പൊടുന്നനെ തകര്‍ന്നടിയുകയായിരുന്നു. 35 റണ്‍സ് നേടിയ സ്റ്റീവന്‍ സ്മിത്താണ് പൂനെയുടെ ടോപ്പ് സ്‌കോറര്‍.