Connect with us

Malappuram

എസ് എസ് എഫ് സമ്മേളനം കഴിഞ്ഞ് മടങ്ങിയ ബസുകള്‍ അപകടത്തില്‍പ്പെട്ടു; 47 പേര്‍ക്ക് പരുക്ക്‌

Published

|

Last Updated

തിരൂര്‍: എസ് എസ് എഫിന്റെ സംസ്ഥാന സമ്മേളനത്തില്‍ പങ്കെടുത്ത് എറണാകുളത്ത് നിന്ന് മടങ്ങുകയായിരുന്ന സുന്നിപ്രവര്‍ത്തകര്‍ സഞ്ചരിച്ച ബസുകള്‍ അപകടത്തില്‍പ്പെട്ടു. 47 പേര്‍ക്ക് പരുക്കേറ്റു. ഇന്നലെ പുലര്‍ച്ചെ 2.30 ഓടെ തിരൂര്‍ പോലീസ് ലൈനിലാണ് അപകടം.
മുന്നിലുണ്ടായിരുന്ന ബസ് നിയന്ത്രണം വിട്ട് വൈദ്യുതിപോസ്റ്റിലിടിച്ചതോടെ പിന്നിലുണ്ടായിരുന്ന മറ്റൊരു ബസ് ഈ ബസിന്റെ പിറകില്‍ വന്നിടിക്കുകയായിരുന്നു. വൈലത്തൂര്‍, കാവപ്പുര, പറമ്പിന്‍മുകള്‍, കാളിയേക്കല്‍, കാവനാട്ടുചോല, പുല്‍പ്പറമ്പ്്, നാലിടവഴി തുടങ്ങിയവിടങ്ങളിലെ സുന്നിപ്രവര്‍ത്തകരാണ് ബസുകളില്‍ ഉണ്ടായിരുന്നത്. അപകട സ്ഥലത്ത് പോലീസും ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥരും സമീപത്തെ ടി സി വി ചാനല്‍ ഓഫീസിലെ ജീവനക്കാരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. ഗുരുതരമായി പരുക്കേറ്റ വൈലത്തൂര്‍ ബദ്‌രിയ്യ നഗറിലെ കുണ്ടില്‍ മുഹമ്മദ് അലിയെ(24) കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും ഓമച്ചപ്പുഴ നാലിടവഴി കെ മുഹമ്മദലിയെ(22) കോട്ടക്കല്‍ സ്വകാര്യആശുപത്രിയിലും പ്രവേശിപ്പിച്ചു.
ഇരു ബസുകളിലുമായി പരുക്കേറ്റവര്‍: കാവപ്പുര പോന്നിയേരി സൈതലവി(40), മകന്‍ നാസിഹ്(12), കൂരിയാട്ടില്‍ അബൂബക്കര്‍(45), പൂന്നിയേരി സിദ്ദീഖ്(30), പൂന്നിയേരി ശറഫുദ്ദീന്‍(25), പൂന്നിയേരി അബ്ബാസ്(23), താനൂര്‍ സോണ്‍ എസ് വൈ എസ് സെക്രട്ടറി ഒ മുഹമ്മദ് കാവപ്പുര(37), വൈലത്തൂര്‍ പി കെ മൊയ്തീന്‍കുട്ടി(26), ആര്‍ എസ് സി പ്രവര്‍ത്തകനും പറമ്പിന്‍മുകള്‍ സ്വദേശിയുമായ പറമ്പാട്ട് അബ്ദുര്‍റസാഖ്(28), വൈലത്തൂര്‍ സെക്ടര്‍ എസ് എസ് എഫ് പ്രസിഡന്റ് സിറാജുദ്ദീന്‍ സഖാഫി പറമ്പാട്ട്്(26) സെക്രട്ടറി കാവനാട്ടുചോല മൂത്തേടത്ത് അശ്കര്‍ സഖാഫി(26), പറമ്പിന്‍മുകള്‍ ഇ കെ മുബശ്ശിര്‍(16), വൈലത്തൂര്‍ വലിയപീടിയേക്കല്‍ റാശിദ്(16), കാളിയേക്കല്‍ മാട്ടുമ്മല്‍ ഹാരിസ്(18), മാട്ടുമ്മല്‍ ഹാശിം(16), മുള്ളന്‍മടക്കല്‍ സ്വാലിഹ്(23), വൈലത്തൂര്‍ പി പി ഉനൈസ്(17), കാവനാട്ടുചോല മൂത്തേടത്ത് സിദ്ദീഖ്(17), പി കെ അന്‍വര്‍(16), മൂത്തേടത്ത് സബീല്‍(19), ചെറുകര സഅദുല്ല(17),ബദരിയ്യ കുണ്ടില്‍ മുസ്തഫ(35), മകന്‍ മുഹ്‌സിന്‍(12),നാലിടവഴി സ്വദേശികളായ നെച്ചിക്കാട് വടുതല ഫളലുറഹ്മാന്‍(19), കോടമത്തില്‍ സിദ്ദീഖ്(23), കോടിയേങ്ങല്‍ നിബ്രാസ്(20), തിരുത്തിയില്‍ ഉമര്‍ റഹ്മാനി(32), വരിക്കോട്ടില്‍ നൂറുദ്ദീന്‍(20), പുല്‍പറമ്പ്് സ്വദേശികളായ തിരുത്തിയില്‍ സൈഫു(14), ബി കെ ഹാരിസ്(18), ചോലക്കത്തടത്തില്‍ ഉസ്മാന്‍(22), ലത്തീഫ്(24), ബി കെ ശംസുദ്ദീന്‍(23), എളംകൂട്ടില്‍ അബ്ദുല്‍കരീം(38), പറമ്പേരി ശഫീഖ്(23), പുന്നേത്ത് യൂനുസ് മുസ്‌ലിയാര്‍(23), തിരുത്തിയില്‍ സിദ്ദീഖ്(37), പിലാത്തോട്ടത്തില്‍ റഷീദ്(33), തിരുത്തിയില്‍ ഫാറൂഖ്(14), തിരുത്തിയില്‍ ഫായിസ്(12), സലാഹുദ്ദീന്‍ മുസ്‌ലിയാര്‍(23), കെ നാസര്‍(24), തിരുത്തിയില്‍ ഫാരിസ്(28) ഇരുബസുകളിലെയും ഡ്രൈവര്‍മാര്‍ എന്നിവര്‍ക്കാണ് പരുക്കേറ്റത്.
പരുക്കേറ്റവരെ തിരൂര്‍, കോട്ടക്കല്‍ എന്നിവിടങ്ങളിലെ സ്വകാര്യആശുപത്രിയിലും തിരൂര്‍ ജില്ലാആശുപത്രിയിലും പ്രവേശിപ്പിച്ചു. അപകടത്തെ തുടര്‍ന്ന് പോസ്റ്റ് മുറിഞ്ഞതിനാല്‍ ഈ ഭാഗത്തെ വൈദ്യുതി ബന്ധം മണിക്കൂറുകളോളം തടസ്സപ്പെട്ടു. ഏറെ വൈകിയാണ് വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ചത്്.