അപ്രാണി കൃഷ്ണകുമാര്‍ വധം: പ്രതികള്‍ക്ക് ജീവപര്യന്തം

Posted on: April 27, 2013 5:18 pm | Last updated: April 28, 2013 at 9:09 am
aprani krishna kumar
അപ്രാണി കൃഷ്ണകുമാര്‍ വധക്കേസില്‍ ശിക്ഷിക്കപ്പെട്ട പ്രതികള്‍

തിരുവനന്തപുരം: അപ്രാണി കൃഷ്ണകുമാര്‍ വധക്കേസില്‍ പ്രതികളെ കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചു. തിരുവനന്തപുരം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് ഉത്തരവിട്ടത്. പ്രതികള്‍ രണ്ടുലക്ഷം രൂപ വീതം പിഴയൊടുക്കണം.

ഓം പ്രകാശ്, ജയന്തി, പ്രതീഷ്, പ്രശാന്ത്, ഏലക്കുട്ടന്‍, അരുണ്‍, അമ്പലമുക്ക് കൃഷ്ണകുമാര്‍ എന്നിവരെയാണ് ശിക്ഷിച്ചത്. അമ്പലമുക്ക് കൃഷ്ണകുമാറിന് വധശിക്ഷ നല്‍കണമെന്ന പ്രോസിക്യൂഷന്റെ ആവശ്യം കോടതി തള്ളി.

പ്രതികള്‍ക്കെതിരെ അന്യായമായ സംഘം ചേരല്‍, ആയുധങ്ങളും സ്‌പോടകവസ്തുക്കളും ഉപയോഗിക്കല്‍ , കൊലപാതകം, ക്രിമിനല്‍ ഗൂഢാലോചന എന്നീ കുറ്റങ്ങളാണ് കോടതി കണ്ടെത്തിയിത്.

ഗുണ്ടാ കുടിപ്പകയെ തുടര്‍ന്നായിരുന്നു അപ്രാണി കൃഷ്ണകുമാര്‍ കൊല്ലപ്പെട്ടത്. 2007 ഫെബ്രുവരി 20-നാണ് വഞ്ചിയൂര്‍ കോടതിയില്‍ നിന്ന് കേസ് കഴിഞ്ഞ് മടങ്ങിയ അപ്രാണി കൃഷ്ണകുമാറിനെ പിന്‍തുടര്‍ന്ന് എത്തിയ എതിര്‍സംഘം വെട്ടികൊലപ്പെടുത്തുകയായിരുന്നു.