തൊടുപുഴ: തൊടുപുഴ മണക്കാട്ടെ വിവാദ പ്രസംഗ കേസില്‍ സിപിഎം ഇടുക്കി മുന്‍ ജില്ലാ സെക്രട്ടറി എം.എം.മണിക്കെതിരേ പോലീസ് തൊടുപുഴ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. പ്രസംഗത്തിലെ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ കൊലപാതകം, കൊലപാതകവിവരം അറിഞ്ഞിട്ടും മറച്ചുവയ്ക്കല്‍, ഗൂഡാലോചന എന്നീ കുറ്റങ്ങളാണ് മണിക്കെതിരെ ചുമത്തിയിരിക്കുന്നത്.
മണിയുടെ പ്രസംഗത്തിന്റെ വീഡിയോ ടേപ്പ് ശാസ്ത്രീയ പരിശോധന നടത്തി ശബ്ദം മണിയുടേതാണെന്ന് പോലീസ് സ്ഥിരീകരിച്ചിരുന്നു. ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍, എറണാകുളം റേഞ്ച് ഐജി പദ്മകുമാര്‍ എന്നിവരുമായി അന്വേഷണ ഉദ്യോഗസ്ഥന്‍ തൊടുപുഴ ഡിവൈഎസ്പി ആന്റണി തോമസ് നടത്തിയ ചര്‍ച്ചക്ക് ശേഷമാണ് കുറ്റപത്രം സമര്‍പ്പിച്ചത്.