ലാഹോര്‍: പാക് ജയിലില്‍ ആക്രമണത്തിനിരയായ ഇന്ത്യന്‍ തടവുകാരന്‍ സരബ്ജിത് സിംഗിനെ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചു. സരബ്ജിത് ഇപ്പോള്‍ അബോധാവസ്ഥയിലാണെന്നും ആരോഗ്യസ്ഥിതി മെച്ചപ്പെട്ടാല്‍ മാത്രമേ കൂടുതല്‍ പരിശോധനകള്‍ക്ക് വിധോയനാക്കാന്‍ കഴിയൂവെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. സഹതടവുകാരുടെ ആക്രമണത്തില്‍ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ സരബ്ജിത്തിനെ ഇന്നലെയാണ് ജിന്ന ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സരബ്ജിത്തിന്റെ എക്‌സ്‌റേ, എംആര്‍ഐ, സി ടി സ്‌കാനുകള്‍ എന്നിവ എടുത്തിരുന്നു. ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥര്‍ ഇന്നലെ സരബ്ജിത്തിനെ ആശുപത്രിയില്‍ സന്ദര്‍ശിച്ചു.