തിരുവനന്തപുരം: എസ് എന്‍ ഡി പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും എന്‍ എസ് എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരും വസ്തുതകള്‍ മറച്ചുവെച്ചാണ് ഭൂരിപക്ഷ ഐക്യത്തെ കുറിച്ച് സംസാരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്ചുതാനന്ദന്‍ പറഞ്ഞു. കേരളം ഭരിക്കുന്നത് ന്യൂനപക്ഷമാണെന്ന സുകുമാരന്‍ നായരുടെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.