രാജ്യത്തെ സ്ത്രീസുരക്ഷ അപകടത്തില്‍ : പ്രധാനമന്ത്രി

Posted on: April 21, 2013 11:24 am | Last updated: April 21, 2013 at 8:53 pm

Manmohan_Singh_671088fന്യൂഡല്‍ഹി: രാജ്യത്ത് സ്ത്രീ സുരക്ഷ ആശങ്കാജനകമായ അവസ്ഥയിലാണെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്. സ്ത്രീകള്‍ക്ക് സുരക്ഷ ഉറപ്പുവരുത്താന്‍ സമൂഹമനഃസാക്ഷി ഉണരണെമന്നും ഇതിന് കൂട്ടായ പ്രവര്‍ത്തനം ആവശ്യമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. സ്ത്രീ സുരക്ഷ ഉറപ്പു വരുത്തുന്നതിനായി സര്‍ക്കാര്‍ ശക്തമായ നിയമങ്ങള്‍ കൊണ്ടുവന്നിട്ടുണ്ട്. അഴിമതി ഇല്ലാതാക്കാന്‍ സര്‍ക്കാര്‍ ഫലപ്രദമായി ഇടപെട്ടതായും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യയെപ്പോലെ വൈവിധ്യമുള്ള രാജ്യത്ത് അഴിമതി പൂര്‍ണമായി തടയുക എളുപ്പമല്ലെന്നും അദ്ദേഹം പറഞ്ഞു. സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരുടെ യോഗത്തില്‍ സംബന്ധിച്ച് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ഡല്‍ഹിയില്‍ അഞ്ചു വയസുകാരി ക്രൂരമായി ബലാത്സംഗം ചെയ്യപ്പെട്ടതിന്റെ പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രിയുടെ അഭിപ്രായപ്രകടനം.