ദമ്പതിമാരെ അവഹേളിച്ച സംഭവം: സത്യവാങ്മൂലത്തില്‍ കോടതിക്ക് അതൃപ്തി

Posted on: April 19, 2013 6:13 pm | Last updated: April 19, 2013 at 6:24 pm

ആലപ്പുഴ: കനാല്‍ക്കരയില്‍ വിശ്രമിക്കുകയായിരുന്ന ദമ്പതിമാരെ അവഹേളിച്ച സംഭവത്തില്‍ അഭിഭാഷകന്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ കോടതി അതൃപ്തി പ്രകടിപ്പിച്ചു. ദമ്പതിമാരെക്കൊണ്ട് കുറ്റസമ്മതം നടത്തിച്ച് പിഴയടപ്പിച്ച പോലീസിന്റെ നടപടി വിവാദമായതോടെ കോടതി അഭിഭാഷകനോട് സത്യവാങ്മൂലം ആവശ്യപ്പെടുകയായിരുന്നു. കേസ് നമ്പറിലെ പിഴവുകൊണ്ടാണ് ഇങ്ങനെയൊരു അബദ്ധം സംഭവിച്ചതെന്നായിരുന്നു അഭിഭാഷകന്റെ സത്യവാങ്മൂലം. എന്നാല്‍ കേവലം സാങ്കേതിക പിഴവായി മാത്രം കാണാനാകില്ലെന്നും എന്താണ് സംഭവിച്ചതെന്ന വിശദമായ സത്യവാങ്മൂലം ശനിയാഴ്ച്ച നല്‍കണമെന്നുമാണ് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്.ആലപ്പുഴ ബീച്ചിലെ കനാല്‍ക്കരയില്‍ വിശ്രമിച്ച ശാസ്ത്ര സാഹിത്യപരിഷത്ത് പ്രവര്‍ത്തകര്‍കൂടിയായ മണ്ണഞ്ചേരി സ്വദേശികളായ രാജേഷ്-രശ്മി ദമ്പതിമാരെ ഏതാനും മാസം മുമ്പാണ് സൗത്ത് പോലീസ് അവഹേളിച്ചത്.