മര്‍കസുല്‍ അബ്‌റാര്‍ പത്താം വാര്‍ഷികാഘോഷ പ്രഖ്യാപനം

Posted on: April 17, 2013 6:55 am | Last updated: April 17, 2013 at 12:56 am

മണ്ണാര്‍ക്കാട്: മര്‍കസുല്‍ അബ്‌റാര്‍ പത്താം വാര്‍ഷികാഘോഷം പ്രഖ്യാപനം 21ന് വൈകീട്ട് ഏഴ് മണിക്ക് നടക്കും. പത്താം വാര്‍ഷികത്തിന്റെ ‘ഭാഗമായി പത്ത് അനാഥ പെണ്‍കുട്ടികളുടെ വിവാഹമടക്കം ഒട്ടേറെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ പ്രഖ്യാപനവും ഒരു വര്‍ഷം നീണ്ട് നില്‍ക്കുന്ന പരിപാടികളുടെ വിളംബരവും ഇതോടാനുബന്ധിച്ച് നടക്കും. എസ് വൈ എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി പേരോട് അബ്ദുര്‍റഹ് മാന്‍ സഖാഫി ഉദ്ഘാടനം ചെയ്യും. ജില്ലാ സംയുക്ത ഖാസി എന്‍ അലി മുസ്‌ലിയാര്‍ അധ്യക്ഷത വഹിക്കും. കൊമ്പം കെ പി മുഹമ്മദ് മുസ്‌ലിയാര്‍, മാരായമംഗലം അബ്ദുര്‍റഹ് മാന്‍ ഫൈസി, എന്‍ കെ സിറാജുദ്ദീന്‍ ഫൈസി, എം വി സിദ്ദീഖ് സഖാഫി, കെ നൂര്‍മുഹമ്മദ് ഹാജി, യു എ മുബാറക് സഖാഫി, കെ ഉമര്‍ മദനി, പി സി അശറഫ ്‌സഖാഫി, കെ ഉണ്ണീന്‍കുട്ടി സഖാഫി തുടങ്ങിയവര്‍ പങ്കെടുക്കും.