മിഥിലാ മോഹന്‍ വധക്കേസ്:വെടിവെച്ചയാള്‍ പിടിയില്‍

Posted on: April 16, 2013 8:19 pm | Last updated: April 16, 2013 at 8:45 pm

കൊച്ചി:അബ്കാരി കരാറുകാരന്‍ മിഥിലാ മോഹനെ വെടിവെച്ചയാളെ പോലീസ് പിടികൂടി.തമിഴ്‌നാട് ഡിണ്ടിഗല്‍ സ്വദേശി മോഹന്‍ റാമിനെയാണ്‌ തമിഴ്‌നാട് പോലീസ് പിടികൂടിയത്‌.കൊയമ്പത്തൂരില്‍ നിന്നാണ് ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തിയത്.പിടികിട്ടാപുള്ളിയായ മോഹന്‍ റാം 12 കൊലക്കേസുകളില്‍ പ്രതിയാണ്.മിഥിലാ മോഹനെ വധിക്കാന്‍ ക്വട്ടേഷന്‍ എടുത്തിരുന്ന സംഘത്തലവന്‍ ഡിണ്ടിഗല്‍ പാണ്ഡ്യന്റെ കൊലയാളി സംഘത്തില്‍പ്പെട്ടയാളാണ് മോഹന്‍ റാം. ഇയാളടക്കം രണ്ടു പേരാണ് മോഹനെ വെടിവച്ചുകൊലപ്പെടുത്താന്‍ നിയോഗിക്കപ്പെട്ടിരുന്നത്.നേരത്തെ തമിഴ്‌നാട് പോലീസുമായി നടന്ന ഏറ്റുമുട്ടലില്‍ ഡിണ്ടിഗല്‍ പാണ്ഡ്യന്‍ കൊല്ലപ്പെട്ടിരുന്നു.