മുഷറഫിന്റെ എല്ലാ നാമനിര്‍ദേശ പത്രികകളും തള്ളി

Posted on: April 16, 2013 4:09 pm | Last updated: April 16, 2013 at 4:09 pm

ഇസ്ലാമാബാദ്: പാക്കിസ്ഥാന്‍ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നതിനായി മുന്‍ പ്രസിഡന്റ് പര്‍വേസ് മുഷറഫ് സമര്‍പ്പിച്ച എല്ലാ നാമനിര്‍ദേശ പത്രികകളും പാക് തിരഞ്ഞെടുപ്പ് കമ്മീഷന്‍ തള്ളി. നാല് മണ്ഡലങ്ങളിലായിരുന്നു മുഷറഫ് പത്രിക സമര്‍പ്പിച്ചിരുന്നത്. മെയ് 11ന് നടക്കുന്ന പാക് തിരഞ്ഞെടുപ്പില്‍ ഇനി മുഷറഫിന് മല്‍സരിക്കാനാവില്ല.