കടല്‍ക്കൊല: തീരുമാനം തിങ്കളാഴ്ച; സുപ്രീംകോടതി

Posted on: April 16, 2013 12:47 pm | Last updated: April 16, 2013 at 12:47 pm

ന്യൂഡല്‍ഹി: കടല്‍ക്കൊലക്കേസ് ഏത് ഏജന്‍സി അന്വേഷിക്കണമെന്ന് തിങ്കളാഴ്ച തീരുമാനിക്കുമെന്ന് സുപ്രീംകോടതി. എന്നാല്‍ എന്‍ ഐ എ അനേഷണം ആരംഭിച്ചതായി കേന്ദ്രസര്‍ക്കാര്‍ പറഞ്ഞു. നേരത്തെ എന്‍ ഐ അന്വേഷിക്കരുതെന്ന് പറഞ്ഞ് ഇറ്റലി സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരുന്നു. വധശിക്ഷ ലഭിക്കാനുള്ള വകുപ്പ് ഉള്‍ക്കൊള്ളിക്കുമെന്ന് കാണിച്ചാണ് ഇറ്റലി ഇതിനെ എതിര്‍ത്തത്.