Connect with us

National

കേന്ദ്ര ഹജ്ജ് നയത്തിന് ഭേദഗതികളോടെ അംഗീകാരം

Published

|

Last Updated

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാറിന്റെ ഹജ്ജ് നയം സുപ്രീംകോടതി ഭേദഗതികളോടെ അംഗീകരിച്ചു. അടുത്ത 5 വര്‍ഷത്തേക്ക് ഈ നയത്തില്‍ മാറ്റമുണ്ടാവില്ല എന്നതാണ് സുപ്രീം കോടതിയുടെ വിധി. ഹജ്ജ് സബ്‌സിഡി വെട്ടിക്കുറച്ച മുന്‍ നടപടി സുപ്രീംകോടതി സ്ഥിരപ്പെടുത്തി. സബ്‌സിഡി പത്ത് വര്‍ഷത്തിനുള്ളില്‍ പൂര്‍ണമായി എടുത്തുകളയണമെന്നും ജസ്റ്റിസ് അഫ്താബ് ആലമിന്റെ അധ്യക്ഷതയിലുള്ള ബെഞ്ച് ആവശ്യപ്പെട്ടു. ഹജ്ജ് കമ്മിറ്റി വഴി ഒരാള്‍ക്ക് ഒരു തവണ മാത്രമേ ഹജ്ജ് നിര്‍വഹിക്കാന്‍ പാടുള്ളൂ. സൗദിയില്‍ ഹാജിമാര്‍ക്കായി സ്ഥിരം താമസസൗകര്യം ഒരുക്കണം. വനിതകള്‍ക്ക് പ്രത്യേകം സൗകര്യം ഒരുക്കണം. വിമാന യാത്രാക്കൂലി കുറക്കാനുള്ള നടപടി സ്വീകരിക്കണം. എഴുപത് വയസ്സ് കഴിഞ്ഞവര്‍ക്ക് നറുക്കെടുപ്പ് ഇല്ലാതെ തന്നെ ഹജ്ജിന് പോകാന്‍ സൗകര്യമൊരുക്കുമെന്ന സര്‍ക്കാറിന്റെ നയവും കോടതി അംഗീകരിച്ചു.

Latest