ദോശയില്‍ അട്ട: തിരുവനന്തപുരം കോഫീ ഹൗസിന്റെ ലൈസന്‍സ് റദ്ദാക്കി

Posted on: April 15, 2013 2:17 pm | Last updated: April 15, 2013 at 2:17 pm

തിരുവനന്തപുരം: ആശുപത്രിയിലെ രോഗിക്ക് വാങ്ങിയ ദോശയില്‍ അട്ടയെ കണ്ടെത്തിയതിനെത്തുടര്‍ന്ന് തിരുവനന്തപുരം ജനറല്‍ ആശുപത്രിക്ക് സമീപമുള്ള കോഫീ ഹൗസിന്റെ ലൈസന്‍സ് താല്‍ക്കാലികമായി റദ്ദാക്കി. ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥരാണ് ലൈസന്‍സ് റദ്ദ് ചെയ്തത്. ഭക്ഷണം കഴിച്ച രോഗി ഛര്‍ദ്ദിച്ചതിനെത്തുടര്‍ന്ന് നഴ്‌സ് ഇത് പരിശോധിച്ചപ്പോഴാണ് അട്ടയെ കണ്ടത്.