International
ഹുസ്‌നി മുബാറകിന്റെ പുനര്‍വിചാരണ ഇന്ന് ആരംഭിക്കും
കൈറോ: മുന്‍ ഈജിപ്ത് പ്രസിഡന്റ് ഹുസ്‌നി മുബാറകിന്റെ പുനര്‍ വിചാരമ ഇന്ന്(ശനി) ആരംഭിക്കും.ഏകാധിപത്യത്തിന് അന്ത്യം കുറിക്കാന്‍ ഈജിപ്തില്‍ നടന്ന പ്രക്ഷോഭത്തിനിടെ 900ത്തോളം പ്രതിഷേധക്കാരെ കൊന്ന കേസിലാണ് പുനര്‍വിസ്താരം തുടങ്ങുന്നത്.പ്രക്ഷോഭകരെ വധിക്കാന്‍ ഉത്തരവിട്ട മുന്‍ ആഭ്യന്തര മന്ത്രി ഹബീബ് അല്‍ അദ്‌ലിയുടെയും ആറ് സുരക്ഷാ ഉദ്യോഗസ്ഥരുടെയും പുനര്‍വിചാരണയും ഇന്ന് ആരംഭിക്കും. 2012 ജൂണില്‍ നടന്ന വിചാരണയില്‍ മുബാറകിന് 25 വര്‍ഷത്തെ തടവായിരുന്നു കോടതി വിധിച്ചത്. ഇതിനെതിരെ മുബാറക് സമര്‍പ്പിച്ച ഹരജിയെ തുടര്‍ന്നാണ് കോടതി അദ്ദേഹത്തിന് പുനര്‍വിസ്താരം അനുവദിച്ചത്.
---- facebook comment plugin here -----



