മര്‍കസ് മുസാബഖ ഇന്ന് കാന്തപുരം ഉദ്ഘാടനം ചെയ്യും

Posted on: April 13, 2013 6:00 am | Last updated: April 13, 2013 at 1:40 am

കാരന്തൂര്‍: വിദ്യാര്‍ഥി സര്‍ഗ വാസനകളെ പരിപോഷിപ്പിക്കുന്നതിന് മര്‍കസ് സ്റ്റുഡന്റ്‌സ് യൂനിയന്‍ ഇഹ്‌യാഉസ്സുന്ന സംഘടിപ്പിക്കുന്ന ‘മര്‍കസ് മുസാബഖ-13’ കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ ഇന്ന് കാലത്ത് ഒമ്പത് മണിക്ക് ഉദ്ഘാടനം ചെയ്യും.
ഒരു മാസം നീണ്ടുനിന്ന കലാ സാംസ്‌കാരിക മത്സരങ്ങളുടെ സമാപനമാണ് ഇന്ന് നടക്കുന്നത്. നൂറില്‍പ്പരം ഇനങ്ങളിലായി ആയിരത്തിലധികം വിദ്യാര്‍ഥികളാണ് വ്യത്യസ്ഥ വേദികളിലായി മത്സരിച്ചത്. കര്‍ണാടക, കശ്മീര്‍, ഉത്തര്‍പ്രദേശ് തമിഴ്‌നാട്, ഡല്‍ഹി തുടങ്ങിയ ഇരുപത് സംസ്ഥാനങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ മത്സരത്തില്‍ പങ്കെടുത്തു. മുകര്‍റമ, മുശര്‍റഫ, മുഖദ്ദസ, മുനവ്വറ എന്നീ നാല് ഗ്രൂപ്പുകളിലായാണ് മത്സരം.