എസ് എസ് എഫ് ജില്ലാ പതാക ജാഥ ഇന്ന് തുടങ്ങും

Posted on: April 13, 2013 6:25 am | Last updated: April 13, 2013 at 1:26 am

പാലക്കാട്: സമരമാണ് ജീവിതം എന്ന പ്രമേയത്തില്‍ ഈമാസം 26,27,28 തീയതികളില്‍ എറണാകുളം രിസാല സ്വകയറില്‍ വെച്ച് നടക്കുന്ന എസ് എസ് എഫ് സമ്മേളനത്തിന്റെ പതാക ജാഥ ഇന്ന് വൈകീട്ട് നാലിന് മഞ്ഞക്കുളം മഖാമില്‍ നിന്ന് സമ്മേളനത്തിലേക്കുള്ള സമസ്ത കേന്ദ്ര മുശാവറ അംഗം എന്‍ അലി മുസ്‌ലിയാര്‍, എസ് എസ് എഫ് സംസ്ഥാന പ്രവര്‍ത്തക സമിതിയംഗം അശറഫ് അഹ് സനി ആനക്കരക്ക് നല്‍കി ഉദ്ഘാടനം ചെയ്യും.
യു എ മുബാറക് സഖാഫി, കെ നൂര്‍മുഹമ്മദ് ഹാജി, പി സി അശറഫ് സഖാഫി, സൈതലവി പൂതക്കാട്, യാക്കൂബ് പൈലിപ്പുറം പങ്കെടുക്കും. തൗഫീഖ് അല്‍ഹസനി പ്രമേയ പ്രഭാഷണം നടത്തും. 14ന് ആലത്തൂര്‍, കൊല്ലങ്കോട് ഡിവിഷന്‍ ഐടീം അംഗങ്ങള്‍ മഞ്ഞക്കുളം മഖാം പരിസരത്ത് നിന്ന് പ്രയാണം തുടങ്ങി വിവിധ യൂനിറ്റകുളില്‍ നിന്ന് സ്വീകരണം ഏറ്റ് വാങ്ങി രാത്രി എട്ട് മണിക്ക് ഒറ്റപ്പാലം വാദിമുഖദ്ദ്‌സില്‍ വെച്ച് സമാപിക്കും.
15ന് മണ്ണാര്‍ക്കാട്, ഒറ്റപ്പാലം ഐടീംഡിവിഷന്‍ അംഗങ്ങള്‍ പ്രയാണം തുടങ്ങി രാത്രി എട്ടിന് പ്ട്ടാമ്പിയില്‍ എത്തിചേരും. 16ന് രാവിലെ സംസ്ഥാന – ജില്ലാ ഐടീം അംഗങ്ങളും തൃത്താല, പട്ടാമ്പി ഐടീം അംഗങ്ങളും ചേര്‍ന്ന് പതാക പട്ടാമ്പിയില്‍ എടപ്പാളിലെത്തിക്കും. എടപ്പാളില്‍ വെച്ച് പതാകയെ സംസ്ഥാന നേതാക്കള്‍ സ്വീകരിക്കും.