Connect with us

Gulf

സിം റീ രജിസ്‌ട്രേഷന്‍: മൂന്നാം ഘട്ടം 16ന് അവസാനിക്കും

Published

|

Last Updated

ദുബൈ: ഉപോയോഗിക്കുന്ന സിം കാര്‍ഡുകള്‍ സ്വന്തം പേരിലേക്ക് റീ രജിസ്റ്റര്‍ ചെയ്യാന്‍ ടെലികമ്യൂനിക്കേഷന്‍സ് റഗുലേറ്ററി അതോറിറ്റി (ട്രാ) അനുവദിച്ച മൂന്നാം ഘട്ട സമയം 16ന് അവസാനിക്കും. സിം കാര്‍ഡ് ഉടമകള്‍ക്ക് സിം റീ രജിസ്റ്റര്‍ ചെയ്യാന്‍ രാജ്യത്തെ പ്രമുഖ ടെലികോം കമ്പനികളായ ഇത്തിസലാത്തും ഡുവും എസ് എം എസ് സന്ദേശങ്ങള്‍ അയച്ചിരുന്നു. 16ന് സിം റീ രജിസ്റ്റര്‍ ചെയ്യുന്നില്ലെങ്കില്‍ കണക്ഷന്‍ നഷ്ടപ്പെടുമെന്നും കമ്പനികള്‍ സന്ദേശത്തില്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. സിം റീ രജിസ്റ്റര്‍ ചെയ്യാത്ത 13 ലക്ഷം കണക്ഷനുകളാണ് ഇത്തിസലാത്ത് ഇതിനോടകം വിച്ഛേദിച്ചത്.

സിം ദുരുപയോഗവും കുറ്റകൃത്യങ്ങളും തടയുക ലക്ഷ്യമാക്കിയാണ് സിം കാര്‍ഡുകള്‍ റീ രജിസ്റ്റര്‍ ചെയ്യാന്‍ നടപടി സ്വീകരിച്ചതെന്ന് ട്രാ ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ മാജിദ് അല്‍ മെഹ്മര്‍ വ്യക്തമാക്കി.
സിം കാര്‍ഡ് റീ രജിസ്റ്റര്‍ ചെയ്യാനായി കഴിഞ്ഞ വര്‍ഷമാണ് “മൈ നമ്പര്‍ മൈ ഐഡന്റിറ്റി” എന്ന പേരില്‍ ട്രാ കാമ്പയിന്‍ ആരംഭിച്ചത്. 18 മാസത്തെ സമയമായിരുന്നു റീ രജിസ്‌ട്രേഷനായി “ട്രാ” അനുവദിച്ചത്.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി സിം റീ രജിസ്റ്റര്‍ ചെയ്യാനായി 105 രജിസ്റ്റര്‍ പോയിന്റുകളാണ് ഇത്തിസലാത്ത് ഒരുക്കിയിരിക്കുന്നത്. ഡുവിന് കീഴില്‍ 46 കേന്ദ്രങ്ങളും സിം രജിസ്‌ട്രേഷന്‍ ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്നുണ്ട്.