ആയുധങ്ങളുമായി പിടികൂടിയ പ്രതിയെ കോഴിക്കോട്ടെത്തിച്ച് തെളിവെടുത്തു

Posted on: April 10, 2013 4:27 pm | Last updated: April 10, 2013 at 4:51 pm

കോഴിക്കോട്: പിണറായി വിജയന്റെ വീടിന് സമീപത്ത് നിന്നും ആയുധങ്ങളുമായി പിടിയിലായ വളയം സ്വദേശി കുഞ്ഞികൃഷ്ണനെ കോഴിക്കോട്ടും വടകരയിലുമെത്തിച്ച് ക്രൈംബ്രാഞ്ച് തെളിവെടുപ്പ് നടത്തി. കുഞ്ഞികൃഷ്ണന്‍ തോക്കുവാങ്ങിയ കോഴിക്കോട് നടക്കാവിലെ കടയിലും കുഞ്ഞികൃഷ്ണന്‍ താമസിച്ചിരുന്ന വടകരയിലെ ലോഡ്ജിലുമാണ് തെളിവെടുപ്പ് നടത്തിയത്.

പ്രതിക്ക് മാനസികാസ്വാസ്ഥ്യമില്ലെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട് വന്നതോടെ കേസിന്റെ അന്വേഷണം കൂടുതല്‍ മേഖലകളിലേക്ക് വ്യാപിപ്പിക്കാനുള്ള ഒരുക്കത്തിലാണ് ക്രൈംബ്രാഞ്ച്.

ALSO READ  കോന്നി ഗവ. മെഡിക്കല്‍ കോളജ് 14ന് നാടിന് സമർപ്പിക്കും