ഓട്ടോ, ടാക്‌സികള്‍ റോഡില്‍ പാര്‍ക്ക് ചെയ്യരുതെന്ന് ഹൈക്കോടതി

Posted on: April 8, 2013 4:43 pm | Last updated: April 8, 2013 at 4:43 pm

Kerala High Courtകൊച്ചി: ഓട്ടോകളും ടാക്‌സികളും റോഡില്‍ നിന്നും ഒന്നര മീറ്റര്‍ അകലം പാലിച്ച് മാത്രമേ പാര്‍ക്ക് ചെയ്യാവൂ എന്ന് ഹൈക്കോടതി ഉത്തരവിട്ടു. റോഡരികിലുള്ള ഓട്ടോ ടാക്‌സി സ്റ്റാന്റ് ബോര്‍ഡുകള്‍ എടുത്തു മാറ്റണമെന്നും കോടതി ഉത്തരവില്‍ പറയുന്നു.
ഒരു മാസത്തിനകം ഉത്തരവ് നടപ്പാക്കണമെന്നാണ് കോടതി നിര്‍ദേശം. ഒരു കൂട്ടം പൊതു താല്‍പര്യ ഹര്‍ജികള്‍ പരിഗണിച്ചാണ് കോടതി ഉത്തരവ്.