അഫ്ഗാനില്‍ നാറ്റോ ആക്രമണം: 11 കുട്ടികള്‍ കൊല്ലപ്പെട്ടു

Posted on: April 8, 2013 11:28 am | Last updated: April 8, 2013 at 5:49 pm

mafghanകാബൂള്‍: അഫ്ഗാനിസ്ഥാനിലെ കിഴക്കന്‍ പ്രവിശ്യയിലെ ഷിഗല്‍ ഗ്രാമത്തില്‍ നാറ്റോ നടത്തിയ ആക്രമണത്തില്‍ 11 കുട്ടികള്‍ കൊല്ലപ്പെട്ടു. താലിബാന്‍ പ്രവര്‍ത്തകരെ പിടികൂടാനാണ് അക്രമം നടത്തിയത് എന്നാണ് അറിയുന്നത്.

ഏറെ ജനസാന്ദ്രതയുള്ള സ്ഥലത്താണ് ആക്രമണം നടനന്നത്. അഫ്ഗാനിസ്ഥാനും നാറ്റോയും തമ്മിലുള്ള കരാര്‍ പ്രകാരം ആക്രമണം നടത്താന്‍ പാടില്ലാത്ത പ്രദേശത്താണ് വ്യോമാക്രമണം ഉണ്ടായത്.
ആക്മത്തില്‍ ഭീകരര്‍ കൊല്ലപ്പെട്ടിട്ടുണ്ട് എന്ന് നാറ്റോ പറയുന്നുണ്ടെങ്കിലും ഇക്കാര്യത്തില്‍ സംശയമുണ്ടെന്ന് പ്രദേശവാസികള്‍ പറഞ്ഞു. സംഭവത്തില്‍ അഫ്ഗാന്‍ പ്രസിഡന്‍് ഹമീദ് കര്‍സായി അനുശോചനം രേഖപ്പെടുത്തി.