ഒമാനില്‍ വാരാന്ത്യ അവധി ഇനി വെള്ളിയും ശനിയും

Posted on: April 7, 2013 10:45 am | Last updated: April 7, 2013 at 10:45 am

മസ്‌കത്ത്: ഒമാനില്‍ വാരാന്ത്യ അവധി ദിനങ്ങള്‍ പുനക്രമീകരിച്ചു. അവധി ദിവസങ്ങള്‍ വെള്ളിയാഴ്ചയും ശനിയാഴ്ചയുമാക്കി നിശ്ചയിച്ച് ഭരണാധികാരി സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സഈദ് ഉത്തരവിറക്കി. പൊതുമേഖലയിലും സ്വകാര്യ മേഖലയിലും നിയമം ബാധകമാകും. അടുത്ത മാസം ഒന്നു മുതല്‍ പുതിയ അവധി ദിനങ്ങള്‍ പ്രാബല്യത്തില്‍ വരും. അവധി ദിനങ്ങള്‍ രാജ്യാന്തര തലത്തില്‍ ഏകീകരിക്കുന്നതിന്റെ ഭാഗമായാണ് പുനക്രമീകരണം.
യു എ ഇ, ബഹ്‌റൈന്‍, ഖത്തര്‍ തുടങ്ങിയ രാജ്യങ്ങളില്‍ വാരാന്ത്യ അവധി ദിനങ്ങള്‍ വ്യാഴം വെള്ളിയില്‍നിന്നം മാറ്റി വെള്ളി, ശനി ദിവസങ്ങളാക്കി പ്രഖ്യാപിച്ചിരുന്നു.