മണക്കാട് പ്രസംഗം മണിയുടെത് തന്നെ: പരിശോധനാഫലം

Posted on: April 6, 2013 4:05 pm | Last updated: April 6, 2013 at 4:10 pm

mm maniഇടുക്കി: സി പി എം മുന്‍ ഇടുക്കി ജില്ലാ സെക്രട്ടറി എം എം മണിയുടെ പ്രസംഗം വ്യാജമല്ലെന്ന് തെളിഞ്ഞു. ഇത് സംബന്ധിച്ച ഫോറന്‍സിക് റിപ്പോര്‍ട്ട് പ്രസംഗം മണിയുടെത് തന്നെയാണെന്ന് ഉറപ്പിച്ചു. മണിയുടെ ചുണ്ടനക്കം പരിശോധിച്ചാണ് ഇത് ഉറപ്പുവരുത്തിയത്. ഇതോടെ പ്രസംഗം തന്റേതല്ലെന്നുള്ള മണിയുടെ വാദം പൊളിയുകയാണ്. നാലു കേസുകളാണ് മണിക്കെതിരെ രജിസ്റ്റര്‍ ചെയ്തത്. ഇതില്‍ അഞ്ചേരി ബേബി വധക്കേസില്‍ മാത്രമാണ് കുറ്റപത്രം സമര്‍പ്പിച്ചത്. ബാക്കി കേസുകളില്‍ കൂടി കുറ്റപ്പത്രം സമര്‍പ്പിക്കാനിരിക്കെയാണ് ഫോറന്‍സിക് റിപ്പോര്‍ട്ട് പുറത്തുവരുന്നത്.
പാര്‍ട്ടി എതിരാളികളെ പട്ടിക തയ്യാറാക്കി കൊന്നിട്ടുണ്ട് എന്നാണ് 2012 മെയ് 25ന് മണി പ്രസംഗിച്ചത്.