Connect with us

Malappuram

വള്ളുവനാടിന്റെ മനംനിറച്ച് സമരജാഗരണ യാത്ര

Published

|

Last Updated

പെരിന്തല്‍മണ്ണ: നാടും നഗരവും അവേശപൂര്‍വം ഏറ്റെടുത്ത സമരജാഗരണ യാത്രക്ക് പെരിന്തല്‍മണ്ണയില്‍ പ്രൗഢ സ്വീകരണം. എസ് എസ് എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ അബ്ദുല്‍ കലാം നയിക്കുന്ന യാത്രയാണ് ഇന്നലെ പെരിന്തല്‍മണ്ണയിലെത്തിയത്. ജില്ലയിലെ രണ്ടു ദിവസത്തെ പര്യടനം പൂര്‍ത്തിയാക്കി ഏറനാടിന്റെ വഴികളില്‍ ചരിത്രമെഴുതി ഇന്ന് വീണ്ടും യാത്ര പ്രയാണമാരംഭിക്കും. രാവിലെ പത്ത് മണിക്ക് മഞ്ചേരിയിലാണ് ആദ്യ സ്വീകരണം. മൂന്ന് മണിക്ക് അരീക്കോട്, നാലു മണിക്ക് കൊണ്ടോട്ടി, ആറിന് വളാഞ്ചേരി, മലപ്പുറം എന്നിവിടങ്ങളിലും സ്വീകരണം നല്‍കും. മഞ്ചേരിയില്‍ കച്ചേരിപ്പടി ജംഗ്ഷനില്‍ നിന്നും തുടങ്ങുന്ന ഐ ടീം റാലി പഴയ ബസ് സ്റ്റാന്‍ഡില്‍ സമാപിച്ച് സ്വീകരണ സമ്മേളനം നടക്കും. അരീക്കോട് മജ്മഅ് ക്യാമ്പസ് പരിസരത്ത് നിന്നാരംഭിച്ച് ഐ ടീം റാലി നഗരം ചുറ്റി എടവണ്ണപ്പാറ റോഡ് ജംഗ്ഷനില്‍ സമാപിക്കും. വളാഞ്ചരിയില്‍ എത്തുന്ന യാത്രയെ പാലക്കാട് ജില്ലാ അതിര്‍ത്തിയില്‍ മലപ്പുറം ജില്ലാ സാരഥികള്‍ സ്വീകരിക്കും. കുറ്റിപ്പുറം റോഡില്‍ മൂച്ചിക്കലില്‍ തുടങ്ങി വളാഞ്ചേരി ടൗണില്‍ സമാപിച്ച് സ്വീകരണ സമ്മേളനം നടക്കും. മലപ്പുറത്ത് നടക്കുന്ന സ്വീകരണ സമ്മേളനം വാരിയന്‍ കുന്നന്‍ ടൗണ്‍ ഹാള്‍ പരിസരത്ത് നടക്കും. സ്വീകരണ സമ്മേളനത്തിന്റെ മുന്നോടിയായി അഞ്ചു മണിക്ക് കിഴക്കേതലയില്‍ നിന്ന് ആരംഭിക്കുന്ന ഐ ടീം റാലി നഗരം ചുറ്റി കുന്നുമ്മലില്‍ സമാപിക്കും. ജില്ലയിലെ വിവിധ കേന്ദ്രങ്ങളിലെ സ്വീകരണങ്ങള്‍ക്ക് വിപുലമായ ഒരുക്കങ്ങളാണ് സംഘാടക സമിതിക്കു കീഴില്‍ നടക്കുന്നത്. മഞ്ചേരിയില്‍ സമസ്ത ജില്ലാ സെക്രട്ടറി മഞ്ഞപ്പറ്റ ഹംസ മുസ്‌ലിയാര്‍, അരീക്കോട് വടശ്ശേരി ഹസ്സന്‍ മുസ്‌ലിയാര്‍ കൊണ്ടോട്ടിയില്‍ മുഹമ്മദ് പറവൂര്‍, വളാഞ്ചേരിയല്‍ എസ് എം എ സംസ്ഥാന സെക്രട്ടറി പ്രൊഫ. കെ എം എ റഹീം, മലപ്പുറത്ത് സി പി സൈതലവി മാസ്റ്റര്‍ എന്നിവര്‍ ഉദ്ഘാടനം ചെയ്യും. എന്‍ എം സ്വാദിഖ് സഖാഫി, എം മുഹമ്മദ് സ്വാദിഖ്, ബഷീര്‍ പറവന്നൂര്‍, ഊരകം അബ്ദുര്‍റഹ്മാന്‍ സഖാഫി, പി എം മുസ്തഫ മാസ്റ്റര്‍, ഫാറൂഖ് നഈമി, ഉമര്‍ ഓങ്ങല്ലൂര്‍,അബ്ദുല്‍ഖാദിര്‍ അഹ്‌സനി മമ്പീതി, മുജീബ്‌റഹ്മാന്‍ വടക്കേമണ്ണ, ദുല്‍ഫുഖാറലി സഖാഫി,ശറഫുദ്ദീന്‍ സഅദി വിവിധ സ്വീകരണ കേന്ദ്രങ്ങളില്‍ സംബന്ധിക്കും. ഇന്നലെ പെരിന്തല്‍മണ്ണയില്‍ നടന്ന സ്വീകരണ സമ്മേളനം എസ് വൈ എസ് ജില്ലാ ഉപാധ്യക്ഷന്‍ അലവി സഖാഫി കൊളത്തൂര്‍ ഉദ്ഘാടനം ചെയ്തു. സയ്യിദ് ഹബീബ് കോയ തങ്ങള്‍ ചെരക്കാപറമ്പ് പ്രാര്‍ഥന നിര്‍വഹിച്ചു. സയ്യിദ് അഹമ്മദ് ഹുസൈന്‍ ശിഹാബ് തിരൂര്‍ക്കാട് അധ്യക്ഷത വഹിച്ചു. വി പി എം ഇസ്ഹാഖ്, എം എ മജീദ്, റഷീദ് നരിക്കോട്, സി കെ ശക്കീര്‍, കെ സൈനുദ്ദീന്‍ സഖാഫി സംബന്ധിച്ചു. യാത്രാ നായകന്‍ കെ അബ്ദുല്‍ കലാം സന്ദേശ പ്രഭാഷണം നടത്തി. തിരുവനന്തപുരത്ത് നിന്ന് സംസ്ഥാന പ്രസിഡന്റ് വി അബ്ദുല്‍ ജലീല്‍ സഖാഫിയുടെയും പ്രസിഡന്റ് മുഹമ്മദ് ഫാറൂഖ് നഈമിയുടെയും കാസര്‍കോഡ് നിന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ അബ്ദുല്‍ കലാം, വൈസ് പ്രസിഡന്റ് എന്‍ വി അബ്ദുര്‍റസാഖ് സഖാഫി എന്നിവര്‍ നയിക്കുന്ന നാലു യാത്രകളും നാളെ ജില്ലയില്‍ പ്രവേശിച്ച് കക്കാട് സമാപിക്കും.