സെക്ടര്‍ കൊടിയേറ്റം

Posted on: April 6, 2013 6:00 am | Last updated: April 6, 2013 at 12:48 am

നിലമ്പൂര്‍: എസ് എസ് എഫ് നാല്‍പതാം വാര്‍ഷിക സമ്മേളന പ്രചരണഭാഗമായി കരുളായി സെക്ടര്‍ കൊടിയേറ്റം നടത്തി. കെ ശൗക്കത്തലി സഖാഫി ഉദ്ഘാടനം ചെയ്തു. എം അബുമുസ്‌ലിയാര്‍, സി കെ നാസര്‍ മുസ്‌ലിയാര്‍, സി കുഞ്ഞിമുഹമ്മദ്, ടി കെ ശിഹാബുദ്ദീന്‍ സഖാഫി, ശമീര്‍ സഖാഫി, ശമീറലി, ടി പി ശംസുദ്ദീന്‍, ഇസ്ഹാഖ് നിസാമി, ടി നിഷാദ് നേതൃത്വം നല്‍കി.
ആനക്കയം: ആനക്കയം സെക്ടര്‍ കൊടിയേറ്റംനടത്തി. സമസ്ത ജില്ലാ മുശാവറ അംഗം പി എം സൈതലവി ദാരിമി ഉദ്ഘാടനം ചെയ്തു. അസീസ് മുസ്‌ലിയാര്‍, മുഹമ്മദ് ശരീഫ് നാസിമി, കെ പി ബഷീര്‍, ശാക്കിര്‍ സഖാഫി, യൂസുഫ് പെരിമ്പലം, മുഹ്‌യുദ്ദീന്‍ സഅദി, സ്വാദിഖലി സഖാഫി, സയ്യിദ് ഹുസൈന്‍ കോയ തങ്ങള്‍ നേതൃത്വം നല്‍കി.
മക്കരപ്പറമ്പ്: എസ് എസ് എഫ് സെക്ടര്‍ കമ്മിറ്റിയുടെ കീഴില്‍ കൊടിയേറ്റം നടത്തി. പള്ളിപ്പടിയില്‍ നടന്ന പരിപാടി മഹല്ല് സിയാറത്തോടെ തുടങ്ങി. അലി മുസ്‌ലിയാര്‍, ഇ പി സൈനുദ്ദീന്‍, സിദ്ദീഖ് അഹ്‌സനി, സയ്യിദ് സാഹിര്‍ തങ്ങള്‍, ഗഫൂര്‍ നേതൃത്വം നല്‍കി.