മദ്യവിരുദ്ധ പ്രതിജ്ഞാ സമ്മേളനം ഇന്ന്

Posted on: April 6, 2013 6:04 am | Last updated: April 5, 2013 at 11:05 pm

ഒറ്റപ്പാലം: എസ് എസ് എഫ് അമ്പലപ്പാറ, തിരുണ്ടി യൂനിറ്റുകള്‍ ചേര്‍ന്ന് സംഘടിപ്പിക്കുന്ന മദ്യവിരുദ്ധ പ്രതിജ്ഞാ സമ്മേളനം ഇന്ന് വൈകുന്നേരം നാലരക്ക് അമ്പലപ്പാറ സെന്ററില്‍ നടക്കും. എസ് എസ് എഫ് 40-ാം വാര്‍ഷിക സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന പരിപാടിയില്‍ എസ് എസ് എഫ് ജില്ലാ കൗണ്‍സിലര്‍ സുഹൈല്‍ നെടുങ്ങോട്ടൂര്‍ വിഷയാവതരണം നടത്തും.
ഡിവിഷന്‍ വൈസ് പ്രസിഡന്റ് സയ്യിദ് മുഈനുദ്ദീന്‍ തങ്ങള്‍ മോഡറേറ്റായിരിക്കും. ഹാജി മുഹമ്മദ് മുസ്്‌ലിയാര്‍ പ്രാര്‍ഥന നിര്‍വഹിക്കും. വിവിധ രാഷ്്്്ട്രീയ കക്ഷികളില്‍പ്പെട്ട കെ കെ ഉമ്മര്‍, രാധാകൃഷ്ണന്‍, ദിവാകരന്‍, സദാനന്ദന്‍, പാസ്റ്റര്‍ തോമസ്, പി ജോര്‍ജ് പങ്കെടുക്കും.