സുവര്‍ണ കരങ്ങളുള്ള നരെയ്ന്‍

Posted on: April 5, 2013 11:46 am | Last updated: April 5, 2013 at 11:46 am
narain
സുനില്‍ നരെയ്ന്‍

കൊല്‍ക്കത്ത: ഓരോ പന്തിലും വ്യത്യസ്തത. ബാറ്റ്‌സ്മാന്‍മാര്‍ കുഴങ്ങുന്ന കാഴ്ച. നാല് ഓവറില്‍ പതിമൂന്ന് റണ്‍സിന് നാല് വിക്കറ്റ്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ സുനില്‍ നരെയ്ന്‍ എന്ന സ്പിന്നര്‍ ഐ പി എല്ലില്‍ വീണ്ടും തിളങ്ങാനുള്ള പുറപ്പാടിലാണ്. ഡല്‍ഹിക്കെതിരെ കൊല്‍ക്കത്ത ആറ് വിക്കറ്റ് ജയം നേടിയപ്പോള്‍ ഈ വിന്‍ഡീസുകാരന്‍ താരമായി. ഡല്‍ഹിയെ 128ന് പുറത്താക്കിയ കൊല്‍ക്കത്ത നാല് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കടന്നു. സൗരവ് ഗാംഗുലി നരെയ്‌ന്റെ ബൗളിംഗ് കണ്ട് അതിശയിച്ചിരിക്കുകയാണ്. സുവര്‍ണ കരങ്ങളുള്ള ബൗളര്‍ എന്നാണ് ഗാംഗുലി താരത്തെ വിശേഷിപ്പിച്ചത്.