സബ്‌സിഡി എടുത്തു കളയുന്നു:പഞ്ചസാരക്ക് വില കൂടും

Posted on: April 4, 2013 8:00 pm | Last updated: April 4, 2013 at 10:27 pm

SUGARന്യൂഡല്‍ഹി: പഞ്ചാസാരക്കുള്ള വിലനിയന്ത്രണം നീക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. ഇതോടെ പഞ്ചാസാരക്ക് വില കൂടുമെന്നാണ് കരുതുന്നത്.പഞ്ചാസാര കയറ്റുമതിക്കും ഇറക്കുമതിക്കും കമ്പനികള്‍ക്ക് നിയന്ത്രണമുണ്ടാകില്ല.കമ്പനികള്‍ വില നിശ്ചയിക്കാന്‍ അനുമതി ഉണ്ടാകും.സബ്‌സിഡി നല്‍കുന്നത് കേന്ദ്രസര്‍ക്കാര്‍ അവസാനിപ്പിക്കുമെന്ന് കേന്ദ്രമന്ത്രി കെ.വി തോമസ് പറഞ്ഞു.