ഐ.പി.എല്‍: കൊല്‍ക്കത്ത ഡെല്‍ഹിയെ ആറ് വിക്കറ്റിന് തകര്‍ത്തു

Posted on: April 3, 2013 11:48 pm | Last updated: April 4, 2013 at 12:21 am

narine-4-wikcetsകൊല്‍ക്കത്ത: ഐപിഎല്‍ ആറാം സീസണിലെ ആദ്യ മല്‍സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ഡെല്‍ഹി ഡെയര്‍ ഡെവിള്‍സിനെ ആറ് വിക്കറ്റിന് തോല്‍പ്പിച്ചു.ടോസ് നേടിയ കൊല്‍ക്കത്ത ഡെല്‍ഹിയെ ബാറ്റിംഗിനയക്കുകയായിരുന്നു. നിശ്ചിത 20 ഓവറില്‍ 10 വിക്കറ്റ് നഷ്ടത്തില്‍ 129 റണ്‍സെടുക്കാനേ ഡല്‍ഹിക്ക് സാധിച്ചൊള്ളൂ.29 പന്തില്‍ 42 റണ്‍സെടുത്ത ക്യാപ്ടന്‍ ഗൗതംഗംഭീറാണ് കൊല്‍ക്കത്തയുടെ ജയം അനായാസമാക്കിയത്.129 വിജയ ലക്ഷ്യവുമായി ഇറങ്ങിയ കൊല്‍ക്കത്ത 18.4 ഓവറില്‍ നാല് വിക്കറ്റ്നഷ്ടത്തില്‍ ലക്ഷ്യംകണ്ടു.കെല്‍ക്കത്തക്ക വേണ്ടി കാലിസ്(23)ഉം മനോജ് തിവാരി(23)ഉം റണ്‍സ് നേടി.യൂസുഫ് പത്താന്‍ 18ഉം മോര്‍ഗന്‍ 14ഉം റണ്‍സെടുത്ത് പുറത്താകാതെ നിന്നു.ബ്രൈറ്റ്‌ലീയുടെയും സുനില്‍ നരെയ്ന്‍രെയും മികച്ച ബൗളിംഗാണ് ഡെവിള്‍സിനെ ചെറിയ സ്‌കോറില്‍ ഒതുക്കിയത്. ബ്രൈറ്റ്‌ലിയുടെ ആദ്യ പന്തില്‍ തന്നെ ഡെല്‍ഹിയുടെ ഓപ്പണര്‍ ഉമുല്‍ചന്ദ് ബൗള്‍ഡായി. ഡെല്‍ഹിക്ക് വേണ്ടി ക്യാപ്ടന്‍ മഹേല ജയവര്‍ധന ഒരു സിക്‌സറും ഒമ്പത് ബൗണ്ടറിയുമടക്കം 66 റണ്‍സ് നേടി. ഡേവിഡ് വാര്‍ണര്‍ 21 റണ്‍സെടുത്തു. ഡെല്‍ഹി നിരയില്‍ മറ്റാര്‍ക്കും രണ്ടക്കം കടക്കാനായില്ല.കൊല്‍ക്കത്തക്ക വേണ്ടി ബ്രൈറ്റ്‌ലീയും രജത്ഭാട്രയും രണ്ട് വിക്കറ്ര് വീതം വീഴ്ത്തിയപ്പോള്‍ സുനില്‍ നരെയ്ന്‍ 4 വിക്കറ്റ് നേടി.