തിരഞ്ഞെടുപ്പ് ചൂടില്‍ വെനിസ്വല

Posted on: April 3, 2013 7:20 am | Last updated: April 3, 2013 at 8:31 am

venizulaകാരക്കസ്:വെനിസ്വലയില്‍ തിരഞ്ഞെടുപ്പ് പ്രചാരണം ചൂടുപിടിക്കുന്നു. താല്‍കാലിക പ്രസിഡന്റ് നിക്കോളാസ് മദുരോ പ്രതിപക്ഷ നേതാവ് ഹെന്റി കാപ്രിലസ് എന്നിവര്‍ തമ്മിലാണ് പ്രധാന മല്‍സരം. ഷാവേസിന്റെ അനുയായിയായ മദുരോക്ക് തന്നെയാണ് കൂടുതല്‍ സാധ്യത കല്‍പ്പിക്കപ്പെടുന്നത്.
ഷാവേസിന്റെ അനുയായിയാണ് എന്നതാണ് മദുരേക്ക് മുന്‍തൂക്കം നല്‍കുന്നത്. ഷാവേസിന്റെ ജന്‍മനാട്ടില്‍ നിന്നാണ് മദുരോ പ്രചാരണം ആരംഭിച്ചത്. രാജ്യത്തെ അരക്ഷിതാവസ്ഥയും പ്രതിസന്ധികളുമാണ് കാപ്രിലാസ് തന്റെ പ്രചാരണത്തില്‍ കൂടുതലായി ഉയര്‍ത്തുന്നത്.
ഹെന്റി കാപ്രിലാസിനെക്കാള്‍ 11 മുതല്‍ 20 വരെ ശതമാനം വോട്ടുകള്‍ മദുരോ നേടുമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്.