മ്യാന്‍മറില്‍ സ്‌കൂളിന് തീപിടിച്ച് 13 കുട്ടികള്‍ മരിച്ചു

Posted on: April 2, 2013 1:30 pm | Last updated: April 2, 2013 at 3:06 pm

myanmar.2യാങ്കൂണ്‍: മ്യാന്‍മറിന്റെ തലസ്ഥാന നഗരമായ യാങ്കൂണിലെ ഇസ്ലാമിക് സ്‌കൂളിന് തീപ്പിടിച്ച്്് 13 വിദ്യാര്‍ഥികള്‍ മരിച്ചു. ഇന്ന്്് പുലര്‍ച്ചെയാണ് തീപിടിത്തമുണ്ടായത്. സ്‌കൂളിന്റെ ഡോര്‍മെട്രിയിലാണ് തീപ്പിടിച്ചത്.സംഭവ സമയത്ത്് കുട്ടികള്‍ ഉറങ്ങികിടക്കുകയായിരുന്നു. പുക ശ്വസിച്ചാണ് മരിച്ചത്.ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടികാകന്‍ കാരമമായത്.പള്ളിയോടു ചേര്‍ന്നുള്ള മുസ്ലിം മതപഠനശാലയില്‍ വേനലവധി ക്‌ളാസുകള്‍ക്ക് എത്തിയ കുട്ടികളാണ് അപകടത്തില്‍പ്പെട്ടത്. കുട്ടികള്‍ തമസിച്ചിരുന്ന റൂമിന്റെ വാതില്‍ പൂട്ടിയതാണ് മരണസംഖ്യ കൂടാന്‍ കാരണമായതെന്ന് പോലീസ് പറഞ്ഞു.